എറണാകുളം: വൈകിട്ട് മലബാർ ഭാഗത്തേക്ക് മതിയായ ട്രെയിനുകൾ ഇല്ലാത്തതിനാൽ ജോലിക്കും മറ്റുമായി കൊച്ചി നഗരത്തെ ആശ്രയിക്കുന്നവർ ഏറെ ബുദ്ധിമുട്ടുന്നതായി പരാതി.
നാലുമണിക്കുള്ള ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് പോയാൽപ്പിന്നെ ഏഴുമണിക്ക് വരുന്ന തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി മാത്രമാണ് എറണാകുളത്ത് നിന്നും മലബാർ ഭാഗത്തേക്കുള്ള ട്രെയിൻ.ജോലി ആവശ്യങ്ങൾക്കും മറ്റുമായി നൂറുകണക്കിന് ആളുകളാണ് ഈ റൂട്ടിൽ ദിനംപ്രതി യാത്രക്കാരായുള്ളത്.
വൈകുന്നേരങ്ങളിൽ ഈ റൂട്ടിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.