BusinessTRENDING

ക്രെഡിറ്റ് കാർഡ് നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ എന്തുചെയ്യും?

സാമ്പത്തിക കാര്യങ്ങളിൽ ക്രെഡിറ്റ് കാർഡുകൾ വഹിക്കുന്ന പങ്ക് വലുതാണ്.  ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ ഉപയോഗം പല സന്ദർഭങ്ങളിലും കറൻസി ഉപയോഗത്തെ മറികടന്നിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് കമ്പനികൾ ഉപഭോക്താക്കളെ ആകർഷിക്കാൻ ആകർഷകമായ ക്യാഷ്ബാക്കും ഡിസ്കൗണ്ട് ഇൻസെന്റീവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ ക്രെഡിറ്റ് കാർഡുകളുടെ ജനപ്രീതി വർധിപ്പിക്കാൻ പല കമ്പനികൾക്കും കഴിഞ്ഞിട്ടുണ്ട്. എന്നാൽ ക്രെഡിറ്റ് കാർഡ് നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ  എന്തുചെയ്യും?

ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ അല്ലെങ്കിൽ മോഷണം പോയാൽ കനത്ത സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം. അതിനാൽ തന്നെ അഥവാ ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ  ഉടനെ ചജെയ്‌യേണ്ട കാര്യങ്ങൾ ഇവയാണ്.

Signature-ad

ഒന്നാമതായി, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് നഷ്‌ടപ്പെട്ടാൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ദാതാവിനെ അതായത് ബാങ്കിനെ ഉടൻ അറിയിക്കേണ്ടത് അത്യാവശ്യമാണ്. നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ കാർഡ് ഉപയോഗിക്കാനുള്ള അനുമതി ഇതോടെ ബാങ്ക് റദ്ദാക്കും. അതിനാൽ പിന്നീട് ഈ കാർഡ് ഉപയോഗിച്ച് മറ്റൊരാൾക്ക് ഇടപാട് നടത്താൻ സാധിക്കില്ല. കുറച്ച് ദിവസങ്ങൾക്കകം തന്നെ ബാങ്ക് നിങ്ങൾക്ക് പകരം ഒരു കാർഡ് നൽകും.

ഇനി അടുത്തത്, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് മോഷണം പോയാലോ നഷ്ടമായാലോ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്യുന്നതാണ് ഉചിതം. ഭാവിയിൽ നിങ്ങളുടെ കാർഡ് ദുരുപയോഗം ചെയ്‌താൽ ഉണ്ടാകാനിടയുള്ള ഏതൊരു ബാധ്യതയിൽ നിന്നും അത്തരമൊരു മുൻകരുതൽ നടപടി നിങ്ങളെ സംരക്ഷിക്കും.

ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടത് അറിയാതെ ഇരിക്കുന്നതും അപകടമാണ് അതിനാൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. കാർഡിന്റെ ഏതെങ്കിലും അനധികൃത ഉപയോഗം കണ്ടെത്താൻ ഇത് നിങ്ങളെ സഹായിക്കും. ഇത്തരത്തിൽ മുൻകരുതൽ എടുത്താൽ നിങ്ങൾക്ക് തീർച്ചയായും ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ സംഭവിക്കാനിടയുള്ള ഭീമമായ നഷ്ടം കുറയ്ക്കാം.

Back to top button
error: