KeralaNEWS

ഝാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍ 

തൃശൂർ:ഝാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍.ഒഡീഷ സ്വദേശി ബസേജ ശാന്തയാണ് പിടിയിലായത്.
ഈ മാസം ഒമ്ബതിനാണ് ഝാര്‍ഖണ്ഡ് സ്വദേശിനിയെ തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ബെഡില്‍ കിടത്തി തലയിണകൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.ഒരുമിച്ചു താമസിച്ചു വന്ന യുവതിയെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

മറ്റൊരു യുവതിയുമായും പ്രതിക്ക് ബന്ധമുണ്ടായിരുന്നു. ഇത് ഝാര്‍ഖണ്ഡ് സ്വദേശിനി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.കൊലപാതകത്തിന് ശേഷം മലപ്പുറം തവനൂരിലേക്ക് പോയ പ്രതിയെ തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റു ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, ചെന്നൈയിലും കട്ടപ്പനയിലും ഒരുമിച്ചു താമസിച്ചിരുന്നുവെന്നും പൊലീസ് സൂചിപ്പിച്ചു.

Back to top button
error: