കൊല്ലം:ശക്തമായ ഇടിമിന്നിലില്‍ കൂട്ടില്‍ കിടന്ന വളര്‍ത്തുനായ കത്തിക്കരിഞ്ഞു.കൊല്ലം പുലിക്കുഴി ചരുവിള വീട്ടില്‍ പൊന്നമ്മയുടെ വളർത്തു നായയാണ് ഇടിമിന്നലേറ്റ് കത്തിക്കരിഞ്ഞത്.സംഭവത്തിൽ ഇവരുടെ
വീടിനും നാശനഷ്ടങ്ങൾ സംഭവിച്ചു.
സമീപപ്രദേശത്തെ രണ്ട് വീടുകളും ഭാഗീകമായി തകര്‍ന്നിട്ടുണ്ട്.വീട്ടുപകരണങ്ങള്‍ പൂര്‍ണമായി കത്തി നശിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്‌ക്കായികുന്നു അപകടം.ചാറ്റല്‍ മഴയ്‌ക്കിടെ വലിയ ശബ്ദത്തോടെ ശക്തമായ ഇടിമിന്നല്‍ ഉണ്ടാകുകയായിരുന്നു.
സംഭവസമയത്ത് വീട്ടില്‍ പൊന്നമ്മയുടെ ബന്ധുവായ മണികണ്ഠന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഉഗ്ര ശബ്ദത്തോടെ തീഗോളം വന്ന് മുറ്റത്ത് പതിക്കുകയായിരുന്നെന്ന് മണികണ്ഠന്‍ പറഞ്ഞു. അപകടത്തിന് തൊട്ട് മുന്‍പ് അവിടെ നിന്നും മാറിയതിനാൽ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടതെന്നും മണികണ്ഠൻ പറഞ്ഞു.