LocalNEWS

കനത്ത മഴ; പത്തനംതിട്ട ജില്ലയിൽ ജാഗ്രതാ നിർദേശം

റാന്നി:മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ ഡാമിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്.മൂഴിയാർ ഡാമിലെ ജലനിരപ്പ് ഇന്നലെ രാത്രി 7.40 ന് റെഡ് അലർട്ട് ലെവലിൽ എത്തിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ മൂഴിയാർ ഡാമിലെ ജലനിരപ്പ് 192.63 മീറ്ററിലെത്തിയാൽ ഡാം തുറക്കും.ഇപ്രകാരം തുറന്ന് വിടുന്ന ജലം ആങ്ങമൂഴി,സീതത്തോട് മേഖലയിൽ കക്കട്ടാറിൽ ജലനിരപ്പ് ഉയരുന്നതിന് കാരണമാകാം. അതിനാൽ കക്കാട്ടാറിന്റെ ഇരുകരയിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണം.

കക്കാട്ടാറിൽ പ്രത്യേകിച്ചും മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഭാഗത്ത് നദിയിൽ ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിbയും മേയ് 11, 12 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Back to top button
error: