പാലക്കാട്: ഷൊർണൂർ- കോയമ്പത്തൂർ റെയില്‍വേ ലൈനില്‍ മൂന്നാം പാതയും നാലാം പാതയും ഒരുക്കുന്നതിന് മുന്നോടിയായി പാതയുടെ ലൊക്കേഷന്‍ സര്‍വേ നടപടികള്‍ റെയില്‍വെ ആരംഭിച്ചു.
ഷൊര്‍ണൂര്‍-കോയമ്ബത്തൂര്‍ 96 കി.മീറ്റര്‍ ലൈനില്‍ ലൊക്കേഷന്‍ സര്‍വ്വെ ആരംഭിക്കാന്‍ 1.98 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.നിലവിലെ ഇരട്ടപ്പാതയില്‍ മൂന്നാം പാതയും നാലാം പാതയും നിര്‍മിച്ച് ഷൊര്‍ണൂര്‍-കോയമ്ബത്തൂര്‍ ലൈന്‍ വിപുലീകരിക്കുകയാണ് ലക്ഷ്യം.
ചരക്കുനീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായി പാതകളുടെ വിപുലീകരണം റെയിൽവേ ഊർജ്ജിതമാക്കി വരികയാണ്.ഒപ്പം വന്ദേഭാരത് മാതൃകയിലുള്ള ട്രെയിനുകളാണ് ഇനി പാതകളിൽ കുതിക്കുക എന്നതുകൂടി കണക്കിലെടുത്താണ് റെയിൽവേ പാതകളുടെ വിപുലീകരണത്തിന് ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്.