KeralaNEWS

കുട്ടികളെ ചെറുപ്പത്തിൽ തന്നെ ആയോധന കലകൾ അഭ്യസിപ്പിക്കണം; ഇനിയും വന്ദനദാസുമാർ കേരളത്തിൽ ഉണ്ടാവരുത്

ഡോ. വന്ദന ദാസിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല.കേരളത്തിൽ സ്ത്രീകൾക്കു നേരെയും കുട്ടികൾക്കു നേരെയും വർധിച്ചുവരുന്ന ആക്രമണങ്ങളുടെ തുടർച്ച തന്നെയാണിത്. രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് ഏറ്റവും നല്ല ഭക്ഷണം നൽകും, ഏറ്റവും നല്ല വിദ്യാഭ്യാസവും ഏറ്റവും നല്ല വസ്ത്രങ്ങളും നൽകും.എന്നാൽ പിടിച്ചു പറിക്കാരന്റെയോ ,ക്രമിനലുകളുടെയോ  മുന്നിൽ അകപെട്ടുപോയാൽ പിടിച്ചു നിൽക്കാനുള്ള ആത്മബലമോ, കായിക പരിശീലനമോ നൽകുന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിക്കാറുമില്ല.
ഡോ.വന്ദന ദാസിന്റെ കൊലപാതകസമയത്ത് വിളിപ്പുറത്തുതന്നെ പോലീസുണ്ട്.എന്നിട്ടും അവർ കൊലചെയ്യപ്പെട്ടുു.ഈ കുട്ടി സ്വയരക്ഷാ പരിശീലനം
നേടിയിരുന്നെങ്കിൽ ആ കുടുംബത്തിന്റെ  വലിയ സ്വപ്നങ്ങൾ ഇങ്ങനെ തകരില്ലായിരുന്നുു.പെണ്ണായ ഞാൻ വിറക്കുന്നില്ല ,
 ആണായ നിങ്ങൾ വിറയ്ക്കുന്നതെന്തേ
എന്നു ചോദിച്ച ഉണ്ണിയാർച്ചയുടെ നാടാണ് കേരളം.ഇതൊക്കെ കഥയായി മാത്രം നിൽക്കുന്നു..ഒന്നു മാത്രം മനസിലാക്കാം.ആയോധനകല പഠിച്ചിരുന്നെങ്കിൽ ആ കുട്ടിക്ക് ഇത്തരത്തിൽ ഒരു ഗതി ഉണ്ടാകുമായിരുന്നില്ല.
 
കേരളത്തിൽ കുട്ടികൾക്കു നേരെയും പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെയും വർധിച്ചുവരുന്ന ആക്രമണ സാഹചര്യത്തിൽ അവരെ ആയോധനകലകൾ പോലെയുള്ളവ പരിശീലിപ്പിക്കുന്ന കാര്യത്തിൽ സമഗ്രമായ ഒരു ചർച്ച നടത്തേണ്ടത് ഇന്നിന്റെ ആവശ്യമാണ്.നമ്മുടെ കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള വഴികൾ ചർച്ചചെയ്യുമ്പോൾ, ആയോധനകലകൾ പോലുള്ള സ്വയം പ്രതിരോധ കഴിവുകളും അവരെ പഠിപ്പിക്കുന്നത് തീർച്ചയായും നല്ലതായിരിക്കും.പ്രതിസന്ധി ഘട്ടങ്ങളിൽ സ്വയം പരിരക്ഷിക്കാൻ ഈ കഴിവുകൾ അവരെ സഹായിക്കുക മാത്രമല്ല, ക്ഷമയും ധൈര്യവും എല്ലാം അവർക്ക് ജീവിതത്തിലുടനീളം പകർന്നു നൽകാനും ഇത് ഉപകരിക്കും.അതേപോലെ അതിക്രമ സാഹചര്യങ്ങളില്‍  സ്വയം സുരക്ഷ ഉറപ്പാക്കാനായി പ്രതിരോധ പരിശീലനം നല്‍കുന്നത് അവരില്‍ ആത്മവിശ്വാസം വളർത്താനും സഹായിക്കും.
 
ആയോധനകല പഠിക്കുന്നതിന്റെ ഗുണങ്ങൾ

 
സ്വയരക്ഷക്കായോ പ്രതിയോഗ്യതയ്ക്കായോ ശാരീരിക മാനസിക വളർച്ചയ്ക്ക് വേണ്ടിയോ അനുഷ്ഠിക്കുന്ന കലയാണ് ഇത്.ആയോധന കലകൾ പഠിക്കുന്നത് ജാഗ്രത പാലിക്കാനും അപകടം മുൻകൂട്ടി കാണാനും, അപകടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും അവരെ പ്രാപ്തരാക്കുന്നു.
 
മിക്ക ആയോധന കലകൾക്കും ശരീരത്തിന്റെ വിവിധ പേശികളെ പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്.തൽഫലമായി, ആയോധന കലകൾ പരിശീലിക്കുന്നത് മുഴുവൻ ശരീരത്തിനും വ്യായാമം ചെയ്യാനും പേശികളെ ടോൺ അപ്പ് ചെയ്യാനും സഹായിക്കുന്നു, ഇത് ഒരു വ്യക്തിയെ ഫിറ്റ്നസ് ആയി നിലനിർത്താൻ സഹായിക്കുന്നു.
 
ഭീഷണിയെ ചെറുക്കാനുള്ള കഴിവും വൈദഗ്ധ്യവും ഏതൊരു കുട്ടിയുടെയും ആത്മവിശ്വാസം വർദ്ധിപ്പിക്കും.
 
ആയോധന കലകൾ പഠിക്കുന്നതിന് ചിട്ടയായ പരിശീലനവും ശ്രദ്ധയും ഏകാഗ്രതയും ആവശ്യമാണ്.കുട്ടിയിൽ സ്വയം അച്ചടക്കബോധം വളർത്താൻ ഇത് സഹായിക്കുന്നു.
 
ആയോധന കലയുടെ പ്രധാന മൂല്യങ്ങളിലൊന്നാണ് ആദരവ്.ആയോധനകല പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു കുട്ടി മറ്റുള്ളവരോട് ബഹുമാനമുള്ളവരായിരിക്കും.ഒപ്പം ലക്ഷ്യങ്ങൾ സ്ഥാപിക്കാനും നേടാനും അവരെ പഠിപ്പിക്കും.
 

Back to top button
error: