തൃശൂർ: ലോഡ്ജ് മുറിയിൽ ജാര്‍ഖണ്ഡ് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി.ജാര്‍ഖണ്ഡ് സ്വദേശിനി മുനിക കിഷ്കു ആണ് മരിച്ചത്.
ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് ജാര്‍ഖണ്ഡ് സ്വദേശി മുനിക ഒഡീഷ സ്വദേശി ബെസേജ എന്ന യുവാവുമായി ലോഡ്ജിലെത്തിയത്. പോസ്റ്റ് ഓഫീസ് റോഡിലെ ‘അല്‍ അമാന്‍’ ലോഡ്ജില്‍ 105-ാം നമ്ബര്‍ മുറിയിലാണ് ഇവര്‍ താമസിച്ചത്. ഇന്ന് രാവിലെ മുറി ഒഴിയുമെന്നാണ് അറിയിച്ചിരുന്നത്. രാവിലെ 8.30ന് യുവാവ് പുറത്തുപോയി. എന്നാല്‍ ഉച്ചയായിട്ടും മുറി ഒഴിയാതായതോടെ ജീവനക്കാരെത്തി പരിശോധിക്കുകയായിരുന്നു.അപ്പോഴാ ണ് മുറി പുറത്തുനിന്ന് പൂട്ടിയതായി കണ്ടത്. പിന്നീട് ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതി കട്ടിലില്‍ മരിച്ചുകിടക്കുന്നത് കണ്ടത്.
തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.ഇവർക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു