തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
ഇതിന്റെ സ്വാധീനത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മെയ് 9 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്നാണ് പ്രവചനം. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി ( Cyclonic Circulation ) ന്യുന മര്‍ദ്ദമായി ( Low Pressure Area ) മാറും. ശേഷം ചൊവ്വാഴ്ച തീവ്ര ന്യുന മര്‍ദ്ദമായും ( Depression ) ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.