LIFELife Style

മധുരം അധികമായാൽ അകാലനര? അകാലനരയിലേക്ക് സാധ്യതയൊരുക്കുന്ന ചില ഭക്ഷണങ്ങൾ

ന്ന് ധാരാളം പേർ പറഞ്ഞുകേൾക്കുന്നൊരു പരാതിയാണ് മുടി നേരത്തെ നരച്ചുപോകുന്ന അവസ്ഥ. മോശം ജീവിതരീതി തന്നെയാണ് ഒരു വലിയ അളവ് വരെ ഇതിന് കാരണമാകുന്നത്. പ്രായമാകുന്നവരിൽ മുടിയിൽ നര കാണുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. എന്നാൽ ചെറുപ്പക്കാരിൽ നര കയറുന്നത് അവരെ സംബന്ധിച്ച് ആത്മവിശ്വാസക്കുറവുണ്ടാക്കുന്നു എങ്കിൽ അതൊരു പ്രശ്നം തന്നെയാണ്.

അകാലനരയെ പരാജയപ്പെടുത്താൻ പലപ്പോഴും നമുക്ക് സാധിക്കണമെന്നില്ല. എങ്കിലും നമ്മളാൽ കഴിയുംവിധം ജീവിതരീതികളെ മെച്ചപ്പെടുത്തി നോക്കാവുന്നതാണ്. സ്ട്രെസ് കുറയ്ക്കുക, മലിനമായ അന്തരീക്ഷമൊഴിവാക്കുക, ഉറക്കം ക്രമീകരിക്കുക ഒപ്പം ആരോഗ്യകരമായ ഭക്ഷണങ്ങളം കഴിക്കുക. ഭക്ഷണത്തിൻറെ കാര്യത്തിലേക്ക് വരുമ്പോൾ ചിലത് അകാലനരയ്ക്ക് കാരണമായി വരാറുണ്ട്. പ്രത്യേകിച്ച് അയേൺ, കോപ്പർ എന്നിവ ഭക്ഷണത്തിലൂടെ ലഭിക്കുന്നത് കുറയുന്നതാണ് അകാലനരയിലേക്ക് വഴിവയ്ക്കുന്നൊരു കാരണം.

Signature-ad

അകാലനരയിലേക്ക് സാധ്യതയൊരുക്കുന്ന ചില ഭക്ഷണങ്ങൾ

  1. റിഫൈൻഡ് ഷുഗർ അടങ്ങിയ ഭക്ഷണങ്ങളെല്ലാം തന്നെ ആരോഗ്യത്തിന് ദോഷമാണ്. പ്രത്യേകിച്ച് വണ്ണം വയ്ക്കാനും മറ്റ് അനുബന്ധപ്രശ്നങ്ങളിലേക്കുമെല്ലാമാണ് ഇവ നയിക്കുക. ഒപ്പം തന്നെ അകാലനരയ്ക്കും ഇവ സാധ്യതയൊരുക്കുന്നു.
  2. ധാരാളം ആരാധകരുള്ള ഭക്ഷണമാണ് ഫ്രൈഡ് ഫുഡ്സ്. ഇത് ആകെ ആരോഗ്യത്തിന് ദോഷമാണെന്നത് ഏവർക്കുമറിയാം. എങ്കിലും നിയന്ത്രിതമായ അളവിൽ കഴിക്കാം. പക്ഷേ അകാലനരയുടെ കാര്യത്തിലേക്ക് വരുമ്പോൾ ഫ്രൈഡ് ഫുഡ്സ് നല്ലതുപോലെ ഒഴിവാക്കുന്നതാണ് ഉചിതം. ഫ്രൈഡ് ഫുഡ്സിലെയും കൃത്രിമമധുരമാണ് ഇക്കാര്യത്തിൽ ഏറ്റവുമധികം പ്രശ്നമായി വരുന്നത്.
  3. പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത് പ്രകാരം കാപ്പി കാര്യമായി കഴിക്കുന്നവരിൽ നിർജലീകരണം അഥവാ ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാതാകുന്ന അവസ്ഥ കാണുന്നു. ഇതും ക്രമേണ അകാലനരയിലേക്ക് നയിക്കുമത്രേ.
  4. ആരോഗ്യത്തിന് വെല്ലുവിളിയാകുന്ന മറ്റൊരു വിഭാഗം ഭക്ഷണമാണ് പ്രോസസ്ഡ് ഫുഡ്സ്. ഇവ അകാലനരയ്ക്കും കാരണമായി വരാം.
  5. മദ്യപാനത്തിന് എത്രയോ ദോഷവശങ്ങളുണ്ട്. അതിലൊന്നാണ് അകാലനര. പതിവായ മദ്യപാനം, അമിതമായ മദ്യപാനം എന്നിവയാണ് ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്.

Back to top button
error: