IndiaNEWS

ജയിലിലെ ഗുണ്ടാക്കൊലപാതകം കണ്ട് രസിച്ചു; ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: ഗുണ്ടാനേതാവ് തില്ലു താജ്പുരിയയെ എതിര്‍ ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തുന്ന സമയത്ത് തിഹാര്‍ ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തമിഴ്‌നാട് സ്‌പെഷ്യല്‍ പോലീസിലെ ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. തില്ലുവിനെ ഗുണ്ടകള്‍ കൊലപ്പെടുത്തുന്നത് അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. ഇവരെ തമിഴ്നാട്ടിലേക്ക് തന്നെ തിരിച്ചയക്കും.

ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ജയില്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ബെനിവാള്‍ തമിഴ്‌നാട് പോലീസിന് കത്തെഴുതിയതിന് പിന്നാലെയാണ് ഇവരെ തമിഴ്നാട്ടിലേക്ക് തിരിച്ച് വിളിച്ചിരിക്കുന്നത്. തമിഴ്നാട് സ്പെഷ്യല്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ജയില്‍ അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. ജോലിയില്‍ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ടിഎന്‍എസ്പി ഉറപ്പ് നല്‍കിയിരുന്നുവെന്നും സഞ്ജയ് ബെനിവാള്‍ വ്യക്തമാക്കി.

Signature-ad

തമിഴ്‌നാട് സ്‌പെഷ്യല്‍ പോലീസിനാണ് തിഹാര്‍ ജയില്‍ പരിസരത്തെ സുരക്ഷാ ചുമതല. തില്ലുവിന് കുത്തേറ്റതിന് ശേഷം പുറത്തേക്ക് കൊണ്ടുപോകുന്ന വഴിയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വച്ച് ഗുണ്ടകള്‍ തില്ലുവിനെ കത്തി വച്ചി കുത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്നിരുന്നു. ഗുണ്ടാസംഘം തില്ലുവിനെ കുത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ യാതൊന്നും ചെയ്യാതെ നില്‍ക്കുന്ന വീഡിയോ സഹിതം പുറത്ത് വന്നതോടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തത്.

Back to top button
error: