ഇംഫാൽ:സംഘര്‍ഷം തുടരുന്ന മണിപ്പൂരിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിച്ചു.കലാപം തണുക്കാത്ത സാഹചര്യത്തിലാണ് കൂടുതൽ സൈന്യത്തെ അങ്ങോട്ടേക്ക് അയച്ചിരിക്കുന്നത്.
സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വഷളായതോടെ പൊലീസ് മേധാവിയെ ചുമതലകളില്‍ നിന്ന് നീക്കിയിട്ടുണ്ട്. ഡിജിപി പി.ഡോംഗുളിനെയാണ് നീക്കിയത്. എഡിജിപി അശുതോഷ് സിന്‍ഹയ്ക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറായി മണിപ്പൂരില്‍ കലാപകലുഷിതമായ സാഹചര്യമാണ് നിലവിലുള്ളത്.ഇതിനോടകം പതിമൂവായിരത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതാണ് വിവരം.