Social MediaTRENDING

നാണംകുണുങ്ങിയായ മകളെ ഡാന്‍സ് റീല്‍ ചെയ്യാന്‍ പ്രേരിപ്പിച്ച് അച്ഛന്‍; ഇത് ‘ഡാഡീകൂള്‍’ എന്ന് കാഴ്ച്ചക്കാര്‍

ഗരത്തിലെ വഴിയോരത്ത് ഡാന്‍സ് റീല്‍ ഷൂട്ട് ചെയ്യുന്ന കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ നാണംകുണുങ്ങിയായ മക്കളെ പ്രോത്സാഹിപ്പിക്കുന്ന അച്ഛന്‍. സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കുകയാണ് ഈ ഡാഡീകൂളും മകളും. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സുള്ള സാധന, പ്രണവ് ഹെഗ്ഡെ എന്നിവര്‍ റോഡിന് അരികില്‍ റീല്‍ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ഈ കുടുംബം അവരുടെ അടുത്തെത്തിയത്. തന്റെ മക്കളെ കൂടി ഈ ഡാന്‍സില്‍ ഉള്‍പ്പെടുത്തുമോ എന്ന് അച്ഛന്‍ ഇരുവരോടും ചോദിച്ചു. സാധനയും പ്രണവും സന്തോഷത്തോടെ സമ്മതിച്ചു.

 

View this post on Instagram

 

A post shared by Sadhana (@sadhnaaaa__)

Signature-ad

എന്നാല്‍, നാണംകുണുങ്ങിയായ മകള്‍ ഡാന്‍സ് ചെയ്യാതെ മാറിനിന്നു. ഇതോടെ അച്ഛന്‍ ഇടപെടുകയും അവളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. മകള്‍ പ്രണവിനും സാധനയ്ക്കുമൊപ്പം ചുവടുകള്‍ വെച്ചതോടെ അച്ഛന്‍ സ്വയം മറന്ന് കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന ശബ്ദവും വീഡിയോയിലുണ്ട്. പിന്നാലെ മകനും ഇരുവര്‍ക്കുമൊപ്പം ഡാന്‍സ് കളിക്കുന്നതും വീഡിയോയില്‍ കാണാം.

സാധനയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മംഗലാപുരത്തേയ്ക്കുള്ള യാത്രക്കിടെയാണ് ഈ കുടുംബത്തെ കണ്ടുമുട്ടിയതെന്ന് സാധന പോസ്റ്റില്‍ പറയുന്നു. മക്കള്‍ക്കായി ഒരുപാട് സമ്പാദ്യമുണ്ടാക്കുന്നതിലും വലിയ കാര്യമാണ് ഇത്തരത്തിലുള്ള ചെറിയ അനുഭവങ്ങള്‍ അവര്‍ക്ക് സമ്മാനിക്കുന്നതെന്നും സാധന വ്യക്തമാക്കുന്നു. ഒരു കോടി ആളുകളാണ് ഈ വീഡിയോ കണ്ടത്. 27 ലക്ഷം ആളുകള്‍ ലൈക്കും ചെയ്തു.

Back to top button
error: