IndiaNEWS

സർവീസ് അവസാനിപ്പിക്കാൻ നീക്കം;എം.ആര്‍.ടി.എസ് തീവണ്ടി സര്‍വീസ് ദക്ഷിണ റെയില്‍വേയില്‍ നിന്ന് ഏറ്റെടുക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാർ

ചെന്നൈ:നഷ്ടത്തിലോടുന്ന എം ആര്‍.ടി.എസ് തീവണ്ടി സര്‍വീസ് നിർത്താൻ ആലോചന നടക്കവേ ദക്ഷിണ റെയില്‍വേയില്‍ നിന്ന് ട്രെയിൻ സർവീസ്  ഏറ്റെടുക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാർ.
ട്രെയിനിന് ഒരു വര്‍ഷം സര്‍വീസ് നടത്താന്‍ 100 കോടി രൂപയാണ് ചെലവ്. ടിക്കറ്റിനത്തില്‍ 17.25 കോടി രൂപ മാത്രമാണ് ലഭിക്കുന്നത്.ബാക്കിത്തുക ദക്ഷിണ റെയില്‍വേയാണ് വഹിച്ചിരുന്നത്.അതിനാൽ സർവീസ് മുന്നോട്ടു കൊണ്ടുപോകേണ്ടതില്ലെന്നായിരുന്നു റയിൽവെ തീരുമാനം.
സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്താല്‍ എം.ആര്‍.ടി.എസ്. സ്റ്റേഷനുകളിലെ വാണിജ്യസ്ഥാപനങ്ങള്‍ തുടങ്ങാനായി നിര്‍മിച്ച സ്ഥലങ്ങള്‍ സ്വകാര്യമേഖലയ്ക്ക് വാടകയ്ക്കുനല്‍കി വരുമാനമുണ്ടാക്കാം. സ്റ്റേഷനുകളില്‍ കാറുകള്‍ക്കും ബൈക്കുകള്‍ക്കും പാര്‍ക്കുചെയ്യാം. ഇതും വരുമാനം വര്‍ധിക്കാന്‍ സഹായിക്കും. നഗരത്തിലെ സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ബൈക്കുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം മാത്രമേയുള്ളൂ. മെട്രോ റെയില്‍വേ സ്റ്റേഷനില്‍ നിലവിലുള്ള എല്ലാ സൗകര്യങ്ങളും എം.ആര്‍.ടി.എസ്. സ്റ്റേഷനുകളിലുമേര്‍പ്പെടുത്തി ഗതാഗത മേഖലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ബ്രാന്‍ഡാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

Back to top button
error: