KeralaNEWS

പാലക്കാട് നിന്നും കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം യാത്രകൾ

പാലക്കാട് കെഎസ്ആർടിസി നടത്തുന്ന ഏറ്റവും ജനപ്രിയ പാക്കേജുകളിലൊന്നാണ് നെല്ലിയാമ്പതി ഏകദിന യാത്ര.പാവങ്ങളുടെ ഊട്ടിയെന്നറിയപ്പെടുന്ന നെല്ലിയാമ്പതിയുടെ മുഴുവൻ കാഴ്ചകളും ഉൾപ്പെടുത്തിയുള്ള യാത്രയിൽ വരയാടു മല വ്യൂ പോയിന്‍റ്, സീതാർക്കുണ്ട്, ഓറഞ്ച് ഫാം, തേയില തോട്ടത്തിന്റെ ദൃശ്യ ഭംഗി കാണുവാൻ പോത്തു പാറ, അവിടുന്ന് പിന്നെ കേശവൻ പാറ, പോത്തുണ്ടി ഡാം, റൈഡുകൾ, കാട്ടിലൂടെയുള്ള നടത്തം തുടങ്ങിയവയാണ് ഉൾപ്പെടുത്തിരിക്കുന്നത്. മേയ് 6, 7, 13,14,20,21,27,28 തിയതികളിൽ നെല്ലിയാമ്പതി യാത്ര സംഘടിപ്പിക്കും. 600 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.
ബജറ്റ് ടൂറിസം സെല്ലിന് കുതിപ്പ് നൽകിയ ഗവിയിലേക്കും പാലക്കാട് കെഎസ്ആർടിസി യാത്ര സംഘടിപ്പിക്കുന്നുണ്ട്. മേയ് മാസത്തിൽ മൂന്ന് ഗവി യാത്രകളാണുള്ളത്. മേയ് 9, 20, 26 എന്നീ തിയതികളിൽ രാത്രി പാലക്കാട് നിന്നു യാത്ര പുറപ്പെടും. 2850 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.
ഇത് കൂടാതെ വയനാട്, മൂന്നാർ, എന്നിവിടങ്ങളിലേക്കും യാത്രകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. വയനാട് യാത്രയ്ക്ക് ഒരാൾക്ക് 2920 രൂപയും മൂന്നാർ യാത്രയ്ക്ക് 1550 രൂപയുമാണ് നിരക്ക്.
കൂടുതൽ വിവരങ്ങൾക്ക് 62829 89857, 99470 65393 എന്നീ നമ്പറുകളിലും ബുക്കിങ്ങിന് 9947086128 എന്ന നമ്പറിലും ബന്ധപ്പെടാം.

Back to top button
error: