NEWSPravasi

റിയാദില്‍ കെട്ടിടത്തിന് തീപിടിച്ച് മലയാളികള്‍ അടക്കം ആറ് പേര്‍ വെന്തു മരിച്ചു 

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ കെട്ടിടത്തിന് തീപിടിച്ച് മലയാളികള്‍ അടക്കം ആറ് പേര്‍ വെന്തു മരിച്ചു.ഇവർ മലപ്പുറം, കോഴിക്കോട് സ്വദേശികൾ ആണെന്നാണ് വിവരം.

മലയാളികൾക്കൊപ്പം ഗുജറാത്ത്, തമിഴ്നാട് സ്വദേശികളും മരിച്ചവരില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. മരിച്ച മറ്റുള്ളവരേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.വ്യാഴാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Back to top button
error: