CrimeNEWS

”ഒരു കുട്ടിയുള്ള വിധവയാണ്, മറ്റൊരു വിവാഹത്തിന് താല്‍പര്യമില്ലെന്ന് പറഞ്ഞു”

കോഴിക്കോട്: തനിക്ക് ഒരു കുട്ടി ഉണ്ടെന്നും ഭര്‍ത്താവ് മരിച്ചതിനാല്‍ യുവാവുമായി വിവാഹത്തിന് താല്പര്യം ഇല്ലെന്ന് പറഞ്ഞിരുന്നുവെന്നും കെ സ്വിഫ്റ്റ് ബസ്സില്‍ യുവാവിന്റെ കുത്തേറ്റ യുവതി. അങ്കമാലിയില്‍നിന്ന് സനിലിനെ കണ്ടിരുന്നുവെന്ന് യുവതി പറഞ്ഞു. ഭയംമൂലം ഇയാള്‍ അറിയാതെയാണ് താന്‍ ബസില്‍ കയറിയത്. പക്ഷേ എടപ്പാള്‍ സ്റ്റോപ്പില്‍ ബസ് എത്തിയപ്പോള്‍ യുവാവും ബസില്‍ കയറി. നീ മറ്റൊരാളുമായി സംസാരിക്കുന്നുണ്ടെന്നും ഫോണ്‍ വിളിക്കുന്നുണ്ടെന്നും പറഞ്ഞാണ് ബാഗില്‍ സൂക്ഷിച്ച കത്തി ഉപയോഗിച്ചു കുത്തിയതെന്ന് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു.

യുവാവിന് തന്നെ ഇഷ്ടമായിരുന്നു. വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ താന്‍ സമ്മതിച്ചില്ല. തനിക്ക് ഒരു കുട്ടി ഉണ്ട്. ഭര്‍ത്താവ് മരിച്ചതിനാല്‍ യുവാവുമായി വിവാഹത്തിന് താല്പര്യം ഇല്ലെന്ന് പറഞ്ഞു മനസ്സിലാക്കിയിരുന്നു. വീട്ടുകാരും എതിര്‍ത്തിരുന്നു. അയാളും വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. മാനന്തവാടിയിലാണ് ഭാര്യ വീട്. ഭീഷണി ഉള്ള കാര്യം പരാതിയായി പോലീസില്‍ നലകിയിരുന്നുന്നെന്നും യുവതി പറഞ്ഞു.

Signature-ad

അതേസമയം, യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് ശേഷം സ്വയം കഴുത്തറുത്ത വയനാട് മൂലങ്കാവ് സ്വദേശി സനിലിന്റെ (25) നില ഗുരുതരമായി തുടരുകയാണ്. ഗൂഡല്ലൂര്‍ സ്വദേശി സീതയെയാണ് സനില്‍ കുത്തിയത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ചികിത്സയിലുള്ളത്. ഇന്നലെ രാത്രി 11.15 ഓടെ മൂന്നാറില്‍നിന്നു ബംഗളൂരുവിലേക്കു പോകുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലാണ് സംഭവമുണ്ടായത്. യുവാവ് കോട്ടയത്തും യുവതി ആലുവയിലുമാണ് ജോലി ചെയ്യുന്നത്. ഇരുവരും രണ്ടു വര്‍ഷത്തോളമായി പരിചയക്കാരാണെന്ന് പോലീസ് അറിയിച്ചു.

Back to top button
error: