KeralaNEWS

മൂന്നാറില്‍ നിന്നും ബംഗ്ലൂരുവിലേക്ക് പോകുന്ന ബസില്‍ യുവതിക്ക് കുത്തേറ്റു;കുത്തിയ യുവാവും സ്വയം കഴുത്തറുത്തു 

മലപ്പുറം:മൂന്നാറില്‍ നിന്നും ബംഗ്ലൂരുവിലേക്ക് പോകുന്ന ബസില്‍ യുവതിക്ക് കുത്തേറ്റു.മലപ്പുറം വെണ്ണിയൂരില്‍ എത്തിയപ്പോഴാണ് സംഭവം.
 യുവതിയെ കുത്തിയ യുവാവും പിന്നീട് സ്വയം കുത്തി പരിക്കേല്‍പ്പിച്ചു. ഇരുവരെയും തിരൂരങ്ങാടിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗൂഡല്ലൂര്‍ സ്വദേശികളാണ് യുവാവും യുവതിയും എന്നാണ് വിവരം.
കെ സ്വിഫ്റ്റ് ബസിലാണ് സംഭവം.യുവതി അങ്കമാലിയില്‍ നിന്നാണ് ബസില്‍ കയറിയത്.മലപ്പുറം വെണ്ണിയൂരെത്തിയപ്പോള്‍ പിറകിലെ സീറ്റില്‍ നിന്നും മുന്നിലേക്ക് വന്ന യുവാവ് യുവതിയോട് നെഞ്ചില്‍ കുത്തുകയായിരുന്നു.പിന്നീട് പുറകോട്ട് പോയ യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നു.
യുവതിയുടെ പരിക്ക് സാരമുള്ളതല്ല.അതേസമയം യുവാവിന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

Back to top button
error: