KeralaNEWS

വിവാദചിത്രം;ദി കേരളാ സ്റ്റോറിക്കെതിരെ ഡിവൈഎഫ്ഐ പരാതി നൽകി

തിരുവനന്തപുരം:വിവാദ ചിത്രമായ ദി കേരളാ സ്റ്റോറിക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന ഡിജിപിക്ക് പരാതി നൽകി.സംസ്ഥാനത്തെയും ഒരു സമുദായത്തെയും അപമാനിക്കുന്ന ചിത്രത്തിന്റെ പ്രദർശനം തടയണമെന്നായിരുന്നു ആവശ്യം.
അതേസമയം വിവാദം കത്തിപ്പടരുന്നതിനിടെ സുദീപ്തൊ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി സിനിമയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി. സണ്‍ഷൈന്‍ പിക്ചേഴ്സിന്‍റെ യൂട്യൂബ് ചാനലില്‍ ഏപ്രില്‍ 27ന് റിലീസ് ചെയ്ത സിനിമയുടെ ട്രെയിലറാണ് യൂട്യൂബ്  ഒഴിവാക്കിയിരിക്കുന്നത്. കമ്മ്യൂണിറ്റി ഗൈഡ് ലൈന്‍സ് പോളിസിക്ക് എതിരായുള്ള   ഉള്ളക്കമായതിനാല്‍ വീഡിയോ ഒഴിവാക്കുന്നു എന്നാണ് യൂട്യൂബ് നല്‍കുന്ന പ്രതികരണം. 16 മില്യണ്‍ വ്യൂസാണ് ഇതുവരെ ട്രെയിലറിന് യൂട്യൂബില്‍ നിന്ന് ലഭിച്ചത്.
നേരത്തെ കേരളത്തിലെ 32,000 പെൺകുട്ടികളുടെ ഹൃദയം തകർക്കുന്ന കഥ എന്നതിന് പകരം കേരളത്തിന്റെ വിവിധ ഭാഗത്തുള്ള മൂന്ന് പെൺകുട്ടികളുടെ കഥ എന്ന് തിരുത്തിയിരുന്നു.

Back to top button
error: