തിരുവനന്തപുരം:സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും നഗരസഭാ വാർഡ് കൗൺസിലറുമായ ഗിരികുമാർ അറസ്റ്റിലായി.
കേസിൽ ഇതിനകം നാലുപേർ പിടിയിലായിരുന്നു.2018 ലാണ് തിരുവനന്തപുരം കുണ്ടമൺകടവിലെ സ്വാമിയുടെ ആശ്രമത്തിനു മുന്നിലെ വാഹനവും ആശ്രമത്തിന്റെ ചില ഭാഗങ്ങളും കത്തി നശിച്ചത്.
കേസിലെ മുഖ്യപ്രതിയായ പ്രകാശ് ഒരു വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.ഇതിന് പിന്നാലെ പ്രകാശിന്റെ സഹോദരൻ പ്രശാന്ത് നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്.