LIFENEWS

ആദ്യം ഒരു കോടി ആരോഗ്യപ്രവർത്തകർക്ക്, പിന്നാലെ രണ്ടുകോടി സന്നദ്ധ പ്രവർത്തകർക്ക്, സർക്കാരിന്റെ കൊവിഡ് വാക്സിൻ വിതരണ പദ്ധതി ഇങ്ങനെ

കോവിഡ് വാക്സിൻ വിതരണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ ആദ്യം വാക്സിൻ ലഭ്യമാക്കുക ആരോഗ്യപ്രവർത്തകർക്ക് ആയിരിക്കും. ഒരുകോടി ആരോഗ്യപ്രവർത്തകർക്ക് ആണ് വാക്സിൻ നൽകുക. രണ്ടാംഘട്ടത്തിൽ സന്നദ്ധ പ്രവർത്തകർക്ക് വാക്സിൻ നൽകും. രണ്ടു കോടി സന്നദ്ധ പ്രവർത്തകരെയാണ് ഈ ഘട്ടത്തിൽ പരിഗണിക്കുക.

മൂന്നാം ഘട്ടത്തിൽ കേന്ദ്രം പരിഗണിക്കുന്നത് പ്രായമായവരെ ആണ്. 27 കോടി മുതിർന്ന പൗരന്മാർ രാജ്യത്ത് ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

Signature-ad

ഇന്ന് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ വാക്സിൻ താമസിയാതെ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. ശാസ്ത്രജ്ഞർ സമ്മതം മൂളിയാൽ ഉടൻ വാക്സിൻ വിതരണം ആരംഭിക്കാൻ ആകും എന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്.

വാക്സിന്റെ വിലയെക്കുറിച്ച് ഇപ്പോൾ വ്യാകുലപ്പെടേണ്ട കാര്യം ഇല്ല എന്നാണ് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞത്. സംസ്ഥാനങ്ങളുടെ സഹകരണത്തോടുകൂടി ആയിരിക്കും വാക്സിൻ വിതരണം.

Back to top button
error: