തിരുവനന്തപുരം: കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ശരിവയ്ക്കുന്ന രീതിയിൽ തെക്കൻ കേരളത്തിൽ കനത്ത മഴ.കഴിഞ്ഞ ഒരു മണിക്കൂറില്‍ തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ മാത്രം 18.5 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
പത്തനംതിട്ടയില്‍ ഏനാദിമംഗലം, തിരുവല്ല, റാന്നി പ്രദേശങ്ങളിലും ശക്തമായ രീതിയില്‍ മഴ പെയ്തു.ജില്ലയുടെ കിഴക്കൻ പ്രദേശമായ റാന്നിയിൽ ഉച്ചയ്ക്ക് മുൻപ് തുടങ്ങിയ മഴ വൈകിട്ട് വരെ തുടർന്നു.അതേസമയം തിരുവനന്തപുരം ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വൈകിട്ടോടെയാണ് മഴ ശക്തമായത്.
കര്‍ണാടക തീരം മുതല്‍ പടിഞ്ഞാറന്‍ വിദര്‍ഭ തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീന ഫലമായാണ് കേരളത്തില്‍ ഇപ്പോള്‍ ഇതുപോലുള്ള മഴ ലഭിക്കുന്നതെന്നാണ് സൂചന.നാളെയും മറ്റന്നാളും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.പരക് കെ മഴ ലഭിക്കാമെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.