പാലക്കാട്:അമൃത് ഭാരത് പദ്ധതി വഴി ഒറ്റപ്പാലം, ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളുടെ സമഗ്രമായ വികസനത്തിന് കളമൊരുങ്ങുന്നു.
ദക്ഷിണ റെയില്‍വേയില്‍ 90 സ്റ്റേഷനുകളാണ് ഇത്തരത്തിൽ നവീകരിക്കുന്നത്.ഇതില്‍ കേരളത്തിലെ പ്രധാനപ്പെട്ട 25 സ്റ്റേഷനുകളുടെ പട്ടികയിലാണ് ഷൊർണൂരും ഒറ്റപ്പാലവും ഉള്‍പ്പെട്ടിരിക്കുന്നത്.എസ്കലേ റ്ററുകള്‍, ഉയരമുള്ള പ്ലാറ്റ് ഫോമുകള്‍, സ്റ്റേഷന് മുന്‍വശത്തെ റോഡുകളുടെ നവീകരണം, വിശ്രമ മുറികള്‍, പാര്‍ക്കിംഗ്, ഭക്ഷണശാല, നടപ്പാതകള്‍ എന്നിവയ്ക്കൊപ്പം, പാളങ്ങളും കവാടങ്ങളും പഴയ കെട്ടിടങ്ങള്‍ എന്നിയെല്ലാം അ നവീകരിച്ച് സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണിത്.
ഇതുകൂടാതെ ഇരുസ്റ്റേഷനുകളിലും നടപ്പാക്കേണ്ട പദ്ധതികളെ പറ്റി റെയില്‍വേ അധികൃതര്‍ കൂടിയാലോചന ആരംഭിച്ചിട്ടുണ്ട്.ഇതോടെ ഒറ്റപ്പാലത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അനുവദിക്കും.