തിരുവനന്തപുരം:അയിരൂരിൽ മര്‍ദനമേറ്റ് ഭാര്യാപിതാവ് കൊല്ലപ്പെട്ട കേസില്‍ മരുമകൻ അറസ്റ്റിൽ.
വര്‍ക്കല ചിലക്കൂര്‍ സ്വദേശി ഷാനി കൊല്ലപ്പെട്ട കേസിലാണ് മരുമകന്‍ ശ്യാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
52 കാരനായ ഭാര്യാപിതാവിനെ 33 കാരനായ മരുമകന്‍ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.ശ്യാമും ഷാനിയും തമ്മില്‍ നേരത്തെയും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.വ്യാഴാഴ്ച രാത്രി ഭാര്യ ബീനയെ ശ്യാം മര്‍ദിച്ചതിനെ തുടര്‍ന്ന് വര്‍ക്കലയിലെ കുടുംബവീട്ടിലേക്ക് പോയിരുന്നു.ഷാനിയുമൊത്തിച്ച് പിറ്റേ ദിവസം ബീന ഇടവയിലെ ഭര്‍ത്തൃഗൃഹത്തിലേക്ക് വരുന്ന സമയത്താണ് പ്രതി ആക്രമണം നടത്തിയത്.
സംഭവത്തിൽ ബീനക്ക് പരിക്കേല്‍ക്കുകുയം ഷാനി കൊല്ലപ്പെടുകയും ചെയ്തു. ആക്രമണം നടത്തിയതിന് ശേഷം പാരിപ്പിള്ളി ഭാഗത്തേക്ക് കടന്ന പ്രതിയെ പൊലീസ് പിന്തുടർന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.