KeralaNEWS

വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ബസ് കണ്ടക്ടർ അറസ്റ്റിൽ 

കൊച്ചി: വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതിന് കൊച്ചിയിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ.
 എടത്തല ജിസിഡിഎ കോളനിക്ക് സമീപം കാനത്തില്‍ വീട്ടില്‍ സുലോചനയുടെ മകന്‍ ശരത്ത്(28) ആണ് അറസ്റ്റിലായത്.വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് ഇയാൾ.
ബസിലെ സ്ഥിരം യാത്രക്കാരിയായ15 വയസുള്ള വിദ്യാര്‍ത്ഥിനിയെയാണ് ശരത്ത് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി പറയുകയും തുടര്‍ന്ന് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ കൗണ്‍സിലിങ്ങിലൂടെ പീഡനം പുറത്തറിയുകയുമായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു തൃക്കാക്കര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഷാബു, സബ് ഇന്‍സ്പെക്ടര്‍മാരായ ജസ്റ്റിന്‍, റോയി.കെ.പുന്നൂസ്, ഗിരീഷ് കുമാര്‍ എഎസ്‌ഐ അമ്ബിളി എസ് സി പി ഒ രഞ്ജിത്ത്, രജിത എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Back to top button
error: