IndiaNEWS

തമിഴ്നാട്ടിൽ വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന 65കാരനെ  വെട്ടിക്കൊന്നു

ചെന്നൈ:തമിഴ്നാട്ടിൽ വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന 65കാരനെ  വെട്ടിക്കൊന്നു.
വെല്ലുരിലാണ് സംഭവം.കാഡ്പാഡി ലത്തേരി സ്വദേശിയായ ശെല്‍വമാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്.രാത്രി മദ്യപിച്ച്‌ ലക്കുകെട്ടെത്തിയ ശെല്‍വത്തെ മകള്‍ വീട്ടില്‍ കയറ്റാഞ്ഞതിനെ തുടർന്ന് വീടിന്റെ വരാന്തയില്‍ കിടന്നാണ് ഉറങ്ങിയത്. രാവിലെ വാതില്‍ തുറന്നുനോക്കുമ്ബോള്‍ വരാന്തയില്‍ വെട്ടേറ്റുമരിച്ചു കിടക്കുന്നതാണ് കണ്ടത്. തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിരുന്നു. അതേസമയം രാത്രി ശബ്ദമൊന്നും കേട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ലത്തേരി പൊലീസെത്തി മൃതശരീരം അടുത്തുള്ള ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.

Back to top button
error: