IndiaNEWS

പുതുക്കിയ ഇപിഎസ് പെന്‍ഷൻ; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 മെയ് 3 

ന്യൂഡൽഹി: അടുത്തിടെ വർധിപ്പിച്ച കൂടിയ തുകയ്ക്കുള്ള ഇപിഎസ് പെന്‍ഷന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 മെയ് 3 ആണ്.എങ്ങനെയാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്ന് നോക്കാം.
ഇപിഎസ് പ്രകാരം പെന്‍ഷനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 മെയ് 3 ആണ്.ജീവനക്കാരും തൊഴിലുടമയും സമര്‍പ്പിച്ച വിവരങ്ങളുടെയും വേതന വിശദാംശങ്ങളുടെയും സൂക്ഷ്മപരിശോധനയ്ക്കു ശേഷമായിരിക്കും പുതുക്കിയ നിരക്കിലുള്ള പെൻഷൻ അനുവദിക്കുക.വിവരങ്ങള്‍ ഫീല്‍ഡ് ഓഫീസുകളില്‍ ലഭ്യമായ ഡാറ്റ ഉപയോഗിച്ചാണ് പരിശോധിക്കുന്നത്.എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്‌ഒ) ഇത് സംബന്ധിച്ച് പുതിയ വിശദാംശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

 പെന്‍ഷന് എങ്ങനെ അപേക്ഷിക്കാം

യോഗ്യരായ എല്ലാ ജീവനക്കാരും ഇപിഎഫ്‌ഒ പോര്‍ട്ടലില്‍ ആവശ്യമായ രേഖകളോടൊപ്പം ഒരു അപേക്ഷ സമര്‍പ്പിക്കണം.

Signature-ad

യുഎഎന്‍ അംഗമായ ഇ-സേവ പോര്‍ട്ടലില്‍ (https://unifiedportal-mem.epfindia.gov.in/memberinterface/) ലിങ്ക് ആക്‌സസ് ചെയ്യാന്‍ കഴിയും.

അപേക്ഷ ഇപിഎഫ്‌ഒ ഓഫീസര്‍ സമര്‍പ്പിച്ചതിന് ശേഷം തൊഴിലുടമ സ്ഥിരീകരിക്കും.

എല്ലാ വിശദാംശങ്ങളും ശരിയാണെങ്കില്‍, കുടിശ്ശിക കണക്കാക്കുകയും കുടിശ്ശിക കൈമാറുന്നതിനുള്ള ഒരു ഓര്‍ഡര്‍ നല്‍കുകയും ചെയ്യും.

പൊരുത്തക്കേട് ഉണ്ടായാല്‍, ഇപിഎഫ്‌ഒ അത് തൊഴിലുടമയെയും ജീവനക്കാരനെയും അറിയിക്കുകയും അവര്‍ക്ക് വിവരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയം നല്‍കുകയും ചെയ്യും.

 

വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് ജീവനക്കാര്‍ ഉയര്‍ന്ന പിഎഫ് പെന്‍ഷനുള്ള ഉത്തരവ് നേടിയെടുത്തത്.നിലവില്‍ പിഎഫ് പെന്‍ഷന്‍ പദ്ധതിയില്‍ 5,33,166 വിരമിച്ച ജീവനക്കാരുണ്ട്. 6,79,78,581 ഓളം പേര്‍ പദ്ധതിയില്‍ തുടരുന്നുമുണ്ട്.വിരമിച്ച ജീവനക്കാരില്‍ പകുതിയിലധികം പേര്‍ക്കും കുറഞ്ഞ തുകയാണ് നിലവില്‍ പെന്‍ഷനായി ലഭിക്കുന്നത്.

Back to top button
error: