
ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്ക്ക് റെയില്‍വെ ടിക്കറ്റ് നിരക്കിലുണ്ടായിരുന്ന ഇളവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം കെ ബാലകൃഷ്ണൻ എന്നയാൾ നല്കിയ ഹര്‍ജി സുപ്രീം കോടതി തളളി.
മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും രണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള ഹര്‍ജിയിൽ ഉത്തരവ് പുറപ്പെടിവിക്കുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു.
60വയസ്സോ അതില്‍ കൂടുതലോ ഉള്ള പുരുഷന്മാര്ക്ക് 40 ശതമാനവും 58 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് 50ശതമാനവുമായിരുന്നു റെയില്‍വെ യാത്ര നിരക്കില്‍ ഇളവ് നല്‍കിയിരുന്നത്.






