ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മൻ കി ബാത്ത് നൂറാം എപ്പിസോഡ് പൂർത്തിയാക്കുന്നത് പ്രമാണിച്ച് നൂറ് രൂപ നാണയം പുറത്തിറക്കി കേന്ദ്ര സർക്കാർ.
പ്രധാനമന്ത്രി മോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണമായ ‘മന്‍ കി ബാത്ത്’ ഏപ്രില്‍ 30 ഞായറാഴ്ചയാണ് നൂറാം എപ്പിസോഡ് പൂര്‍ത്തിയാക്കുന്നത്.100 വിജയകരമായ എപ്പിസോഡുകള്‍ അടയാളപ്പെടുത്തുന്നതിനായാണ് 100 രൂപയുടെ നാണയങ്ങൾ പുറത്തിറക്കുന്നത്.
നാണയത്തില്‍ മൈക്രോഫോണിന്റെ ചിത്രവും അതില്‍ ‘2023’ എന്ന വര്‍ഷവും ഉണ്ടാകും. നാണയത്തിന് 44 എംഎം വ്യാസമുണ്ടാകും. ഇത് നാല് ലോഹങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് – 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്ബ്, 5 ശതമാനം നിക്കല്‍, 5 ശതമാനം സിങ്ക്.
നാണയത്തിന്റെ മുന്‍വശത്ത് അശോകസ്തംഭം ഉണ്ടായിരിക്കും എന്നും അതിനു താഴെ സത്യമേവ ജയതേ എന്നെഴുതുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇടതുവശത്ത് ദേവനാഗരിയില്‍ ‘ഭാരത്’ എന്നും വലതുവശത്ത് ഇംഗ്ലീഷില്‍ ഇന്ത്യ എന്നും എഴുതും. നാണയത്തില്‍ ‘100’ എന്നതിനൊപ്പം ₹ ചിഹ്നവും ഉണ്ടായിരിക്കും.മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ പ്രതീകവും നാണയത്തിൽ ഉണ്ടാകും.