തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ 2 പേര്‍ക്കൊപ്പം പോകുന്ന കുട്ടിക്കു പിഴ ഈടാക്കാതിരിക്കാന്‍ നിയമ ഭേദഗതിക്കു കേന്ദ്രത്തെ സമീപിക്കാന്‍ ഗതാഗതവകുപ്പിന്റെ നീക്കം.എ.ഐ ക്യാമറ സ്ഥാപിച്ചതിന് പിന്നാലെ ഇത് സംബന്ധിച്ച് നിരവധി പരാതികളായിരുന്നു ഉയർന്നുവന്നത്.
നിയമവും പിഴയും രാജ്യത്താകെ ഉള്ളതായതിനാല്‍ സംസ്ഥാനത്തിന് മാത്രമായി ഭേദഗതി വരുത്താനോ പിഴ ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കാനോ സാധിക്കില്ല മാതാപിതാക്കള്‍ക്കൊപ്പം ഒരു കുട്ടി, അല്ലങ്കില്‍ അച്ഛനോ അമ്മയ്ക്കോ ഒപ്പം രണ്ട് കുട്ടികള്‍ എന്ന നിര്‍ദേശമോ സംസ്ഥാനം മുന്നോട്ട് വച്ചേക്കും.
മോട്ടോര്‍ വാഹനവകുപ്പ് ഇത് സംബന്ധിച്ച നിയമസാധുത പരിശോധിച്ച ശേഷം മാത്രമാവും അന്തിമതീരുമാനം.