തിരുവനന്തപുരം:പല്ല് തേക്കുന്നതിനിടയിൽ ട്രെയിനിന്റെ വാതിലിൽ തട്ടി പുറത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം.നെടുമങ്ങാട് പനവൂർ വിശ്വപുരം കരിഞ്ചയിൽ കിഴക്കുംകര പുത്തൻ വീട്ടിൽ ആനന്ദ് കൃഷ്ണൻ (36) ആണ് മരിച്ചത്.
കുടുംബത്തോടൊപ്പം കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് മലബാർ എക്സ്പ്രസ്സിൽ യാത്ര ചെയ്യവേ പടിഞ്ഞാറെ കല്ലട തലയിണക്കാവ് റെയിൽവേ ഗേറ്റിനു സമീപമാണ് സംഭവം.
ഭാര്യ കണ്ണൂർ സ്വദേശി അഞ്ചുന. മകൻ: ആത്മദേവ്.