”റിനോഷ് അത്തരക്കാരനാണ്, അത് എനിക്ക് വ്യക്തമായതാണ്”!!! ഈ കുത്തിത്തിരിപ്പ് കാരണമാണ് ഷോയില്‍ നിന്നും പുറത്തായതെന്നു ഗോപികയോട് പ്രേക്ഷകര്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ബിഗ് ബോസ് അഞ്ചാം സീസണ് വിജയകരമായി മുന്നേറുന്നു. വളരെ വ്യത്യസ്തമായിട്ടായിരുന്നു ഇത്തവണ ഒരു കോമണര്‍ പരിപാടിയില്‍ എത്തിയത്. ഗോപിക ഗോപിയായിരുന്നു സാധാരണക്കാരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി. ഏറെ പ്രതീക്ഷയോടെ ആയിരുന്നു പ്രേക്ഷകര്‍ ഇവരെ വരവേറ്റത് എങ്കിലും വളരെ മോശം കളി ആയിരുന്നു ഇവര്‍ കാഴ്ചവച്ചത്.
ബിഗ് ബോസ് തുടങ്ങിയ കാലം മുതലുള്ള ഗെയിം ആണ് ഇവര്‍ പ്രയോഗിച്ചത്. അതായത് ഇവരെല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തുന്നു, ആരും തന്നോട് സംസാരിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല, താന്‍ സംസാരിക്കുമ്പോള്‍ അതിനൊരു വില തരുന്നില്ല എന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു ഇവര്‍ കാഴ്ചവെച്ചത്. എന്നാല്‍, അത് ഫേക്ക് ആണെന്ന് പ്രേക്ഷകര്‍ മനസ്സിലാക്കുകയും ഇവരെ അപ്പോള്‍ തന്നെ വെളിയില്‍ എടുത്തു കളയുകയും. ഇപ്പോള്‍ പുറത്തുവന്നതിനുശേഷം നല്കിയ അഭിമുഖങ്ങളില്‍ ഇവര്‍ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
”ഫൈനലില്‍ എത്തുമെന്ന് കരുതുന്ന ഒരാള്‍ റിനീഷ ആണ്. വളരെ കരുത്തുറ്റ മത്സരാര്‍ത്ഥിയാണ്. എന്നാല്‍, നേരെ ചിന്തിക്കുകയുള്ളൂ എന്നത് മാത്രമാണ് പ്രശ്നം. ഇതുകൂടാതെ ഫ്രണ്ട്ഷിപ്പില്‍ പെട്ടുപോയിട്ടുണ്ട്. അത് വലിയ രീതിയില്‍ ഇവര്‍ക്ക് പാരയാകും. ഇതില്‍ നിന്നും കടന്നുവന്ന അവര്‍ക്ക് ഗെയിം കളിക്കാന്‍ സാധിച്ചാല്‍ അവര്‍ ഫൈനലില്‍ എത്തും എന്നത് തീര്‍ച്ചയാണ്” ഗോപിക പറയുന്നു.
”റിനോഷ് ഫേക്ക് ആണ്. നിങ്ങള്‍ ഏതു തരത്തിലുള്ള ഗെയിം കളിക്കുവാനാണ് ആഗ്രഹിക്കുന്നത് എന്ന് റിനോഷനോട് ചോദിച്ചിരുന്നു. അതിന് അദ്ദേഹം നല്കിയ മറുപടി വ്യക്തമായിരുന്നു. അതില്‍ നിന്ന് തന്നെ ഗെയിം കളിക്കുവാന്‍ തന്നെയാണ് വന്നത് എന്ന കാര്യം വ്യക്തമായി” ഗോപിക കൂട്ടിച്ചേര്‍ത്തു. അതേസമയം, പരിപാടിയില്‍ തന്നെ ഒരുപാട് ആളുകള്‍ ഒറ്റപ്പെടുത്തിയിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, അതൊക്കെ കുഞ്ഞുനാള് മുതല്‍ കേള്‍ക്കുന്നതാണ് എന്നും അതില്‍ നിന്നും എല്ലാം മെല്ലെ റിക്കവര്‍ ആയി വരുന്ന സമയത്താണ് ഇപ്പോള്‍ വീണ്ടും കേള്‍ക്കേണ്ടി വന്നത് എന്നുമാണ് താരം പറയുന്നത്.