KeralaNEWS

‘ചമയങ്ങളില്ലാത്ത’ മമ്മൂട്ടിയും സ്നേഹ വാത്സല്യങ്ങളുടെ  നിറകുടമായ ഉമ്മയും

എം.കെ. ബിജു മുഹമ്മദ്

Signature-ad

   ചെമ്പ് പാണപറമ്പിൽ ഇസ്മയിലിന്റെ ഭാര്യ എന്നറിയപ്പെട്ടതിനുമപ്പുറം
ഇതിഹാസ സമാനമായ സിനിമാ ജീവിതത്തിലെ മമ്മൂട്ടിയുടെ ഉമ്മയായി അറിയപ്പെടാനായിരുന്നു ആ ഉമ്മയുടെ,  ഫാത്തിമാ ഇസ്മയിലിന്റെ സൗഭാഗ്യം

സിനിമയെ കുറിച്ച് എ.ബി.സി.ഡി. അറിയാത്ത ആ ഉമ്മ ഇന്ത്യൻ സിനിമയ്ക്കു സമ്മാനിച്ചത് മമ്മൂട്ടി എന്ന മഹാനടനെയായിരുന്നു.
മാതാപിതാക്കളുടെ വേർപാട് എത്ര വലിയ / ചെറിയ വ്യക്തിത്വത്തിന്റെ ഉടമയെയും ദുഃഖത്തിന്റെ ഒറ്റപ്പെട്ട തുരുത്തിൽ അകപ്പെട്ട പോലെയാക്കും.
‘ചമയങ്ങളില്ലാതെ’ മമ്മൂട്ടി തേങ്ങി കരഞ്ഞ ദിവസമായിരിക്കും 2023 ഏപ്രിൽ 21.

തന്റെ കടിഞ്ഞൂൽ പുത്രൻ സിനിമയുടെ ജാതകം മാറ്റിമറിക്കുമെന്ന് ആ ഉമ്മ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.

മമ്മൂട്ടിയുടെ പിറവിയും സൗന്ദര്യത്തിന്റെ
രഹസ്യവും

പാണപറമ്പിൽ ഇസ്മയിൽ- ഫാത്തിമ ദമ്പതികൾ അനപത്യദുഃഖത്തിന്റെ വേദനയിൽ കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു.
ഏതാണ്ട് അഞ്ച് വർഷത്തോളം ….
ചെമ്പിൽ നിന്നും ഇസ്മയിൽ കൊച്ചിയിലെ വൈദ്യരെ കാണാൻ എത്തുന്നു. വൈദ്യർ നൽകിയത് വിശിഷ്ടമായ  ആയൂർവേദ മരുന്ന് …
അങ്ങനെ ജനിച്ച മകനാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി: കാത്തു കാത്തിരുന് ഉണ്ടായ കുട്ടിക്ക് അവർ വല്യുപ്പാന്റെ പേർ നൽകി പിന്നീ ആ കുട്ടി ‘വല്യ’ നാടനായത് ചരിത്രം…
ഇബ്രാംഹി കൂട്ടി , സക്കറിയ, അമീന , സൗദ, ഫഫീന- മമ്മൂട്ടിക്ക്  ഇളയതായി അഞ്ചു പേർ കൂടി പിറന്നു .

മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം പണ്ട് താൻ കഴിച്ച ആ ആയുർവേദ ലേഹ്യമായിരിക്കാമെന്ന് ആ ഉമ്മ ഒരിക്കൽ പറഞ്ഞു

മകന് കിട്ടിയആദ്യ പ്രതിഫലം ഉമ്മ ജീരക പാത്രത്തിലിട്ട് സൂക്ഷിച്ചു

മമ്മൂട്ടി മഞ്ചേരിയിലെ കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്യുന്ന കാലം..
ആദ്യം കിട്ടിയ പ്രതിഫലം ഉമ്മയെ ഏൽപ്പിച്ചു. ഉമ്മ അത് അടുക്കളയിലെ ജീരകപാത്രത്തിലിട്ടു സൂക്ഷിച്ചു …
രണ്ട് ദിവസം കഴിഞ്ഞ് മമ്മൂട്ടി തന്നെ വന്ന് അത് വാങ്ങിച്ചു. രസകരമായ ഈ സംഭവം മമ്മൂട്ടിയുടെ ‘ചമയങ്ങളില്ലാതെ’ എന്ന ജീവിത കഥയിൽ അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്.

ഉമ്മയുണ്ടാക്കുന്ന മീൻ കറിയിൽ എല്ലാം മറക്കുന്ന മമ്മൂട്ടി

ആഹാരം കഴിക്കുന്നതിൽ നിയന്ത്രണം പാലിക്കുന്ന ഒരു മമ്മൂട്ടി കാലം ..കൊച്ചിയിലും പ്രാന്തപ്രദേശങ്ങളിലും ഷൂട്ടിനെത്തിയാൽ
മമ്മൂട്ടിക്കുള്ള ഉച്ചയുണ് വീട്ടിൽ നിന്നുമാണ് എത്തുന്നത്…
സ്നേഹ നിധിയായ ഉമ്മയുടെ നിർബന്ധമാണ് അതിന് പിന്നിൽ.
ഉമ്മ തേങ്ങാ അരച്ചു വെച്ചുണ്ടാക്കിയ നല്ല സ്വയംമ്പൻ മീൻ കറി മമ്മൂട്ടിക്ക് എന്നും പ്രിയമായിരുന്നു.
ഒരിക്കൽ ഒരഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞു:
“എത്രയോ രാജ്യങ്ങളിൽ പോയി… എത്രയോ ദേശങ്ങളിൽ പോയി. എത്ര തരം ഭക്ഷണങ്ങൾ കഴിച്ചു.  പക്ഷേ ഉമ്മ ഉണ്ടാക്കി കൊടുത്തു വിട്ട ആമീൻ കറിയുടെ സ്വാദിനോളം വരില്ല  അതൊന്നും”
അതാണ് ഉമ്മയും മമ്മൂട്ടിയും തമ്മിലുള്ള കെമിസ്ട്രി .. വാൽസല്യത്തിന്റെ
രസമുകുളങ്ങൾ ..
റംസാൻ ദിനത്തിലെ
അവസാന ദിവസം …
ആ ഉമ്മയെ മാലാഖമാർ വന്ന് ജീവിതത്തിൽ നിന്നും കൂട്ടി കൊണ്ട് പോയി. ഇസ്ലാം മത വിശ്വാസപ്രകാരം റമദാൻ ദിനങ്ങളിലെ മരണം നല്ല മരണമായി വിശ്വസിക്കുന്നു
‘അതെ ..
നല്ല ജീവിതം പോലെ …
നല്ല മരണവും …’
ചെമ്പിലെ ജുമാ മസ്ജിദിലെ ഖബർ സ്ഥാനിലെ ആറടി മണ്ണിൽ ഇന്ന് വൈകിട്ട് ആ ഉമ്മയെ ഖബറടക്കം ചെയ്യുമ്പോൾ ..
ഒരു റമദാൻ കൂടി വിട ചൊല്ലുവാൻ
പോക്കുവെയിൽ… നിഴൽ വിരിക്കുന്നുണ്ടാകും …

Back to top button
error: