കൊല്ലം: കടയ്ക്കലില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദര്‍ഭക്കാട് സ്വദേശിയായ 11 വയസുകാരി ശിവാനിയാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അമ്മയാണ് ഇത് ആദ്യം കണ്ടത്. അമ്മയുടെ നിലവിളികേട്ട് അടുത്തുളളവര്‍ ഓടിയെത്തി കുട്ടിയെ കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.