KeralaNEWS

പട്ടികജാതി ഫണ്ട് തട്ടിപ്പില്‍ അന്വേഷണത്തിന് സിപിഎം; നാല് ഏരിയാ സെക്രട്ടറിമാര്‍ തെറിക്കും

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ പട്ടികജാതി ഫണ്ട് വെട്ടിപ്പില്‍ സിപിഎം അന്വേഷണം. ഡിവൈഎഫ്‌ഐ നേതാവ് പ്രതിന്‍ സാജ്കൃഷ്ണ ഉള്‍പ്പെടെയുള്ള നേതാക്കല്‍ക്കെതിരെയാണ് അന്വേഷണം. മുന്‍ മേയര്‍ സി ജയന്‍ബാബു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ് പുഷ്പലത എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍

സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിയെടുത്തു എന്നാണ് ആരോപണം. വിഭാഗീയ പ്രവണത രൂക്ഷമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ നാലു ഏരിയാ സെക്രട്ടറിമാരെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

Signature-ad

നേമം, വിതുര, കിളിമാനൂര്‍, നെടുമങ്ങാട് ഏരിയാ സെക്രട്ടറിമാരെയാണ് മാറ്റുന്നത്. നേമത്ത് പാറക്കുഴി സുരേന്ദ്രനും വിതുരയില്‍ ഷൗക്കത്തലിയുമാണ് ഏരിയാ സെക്രട്ടറിമാര്‍. കഴക്കൂട്ടം ഏരിയാ സെക്രട്ടറി ശ്രീകാര്യം അനില്‍ ആരോഗ്യപ്രശ്‌നങ്ങളും നേരിടുന്നുണ്ട്. തലസ്ഥാന നഗരിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുകകൂടി ലക്ഷ്യമിട്ടാണ് ഏരിയ കമ്മിറ്റിയില്‍ മാറ്റം കൊണ്ടുവരുന്നത്.

പ്രസന്ന കുമാറാണ് നിലവില്‍ പാളയം ഏരിയാ സെക്രട്ടറി. ഇവിടെ സംസ്ഥാന സെന്ററിന്റെ നിര്‍ദേശം അനുസരിച്ച് കൂടുതല്‍ ഇടപെടല്‍ ഉണ്ടാകാനും സാധ്യതയുണ്ട്. വിഭാഗീയത, വ്യക്തി വിദ്വേഷത്തെത്തുടര്‍ന്നുള്ള നടപടികള്‍ എന്നിവയ്‌ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: