ന്യൂഡൽഹി: ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘാവിയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ ആം ആദ്മി നേതാവ് ഗോപാൽ ഇറ്റാലിയ അറസ്റ്റിൽ. ഹർഷ് സംഘാവിയെ ‘ഡ്രഗ് സംഘാവി’ എന്ന് അഭിസംബോധന ചെയ്തതിനാണ് കേസ്. കഴിഞ്ഞ നവംബറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയ്ക്കിടെയായിരുന്നു ഇറ്റാലിയയുടെ പരാമർശം.
ഇതിനെതിരെ ബി.ജെ.പി. പ്രവർത്തകനായ പ്രതാപ് ചോഡ്വാഡിയ പരാതി നൽകിയിരുന്നു. പിന്നീട് കേസ് ക്രൈബ്രാഞ്ചിനു കൈമാറി. ഇതിനു പിന്നാലെയാണ് ഇറ്റാലിയയുടെ അറസ്റ്റ്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ആം ആദ്മിയെ തകർക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അതിന്റെ ഭാഗമാണ് ഇറ്റാലിയയുടെ അറസ്റ്റെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കുറ്റപ്പെടുത്തി.