തൃശൂർ: അതിരപ്പിള്ളിയിലെ ജനങ്ങളുടെ ആശങ്ക വനം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ. ജനങ്ങൾ അരിക്കൊമ്പനെ ഇവിടെ എത്തിക്കുന്നതിനെ ചെറുക്കുമെന്ന് സനീഷ് കുമാർ പറഞ്ഞു. കോടതിയെ ബോധ്യപെടുത്തി ജനങ്ങൾക്ക് അനുകൂല തീരുമാനമെടുക്കാൻ സർക്കാരിനാകണം. ജനങ്ങളുടെ ജീവൽ പ്രശ്നത്തിൽ രാഷ്ട്രീയം കളിക്കില്ല. അരിക്കൊമ്പന് സിപിഎം, ബിജെപി, കോൺഗ്രസ് തരം തിരിവില്ലെന്നും എംഎൽഎ പറഞ്ഞു.
അതിരപ്പിള്ളി പഞ്ചായത്ത് ജനങ്ങൾക്കൊപ്പമാണെന്ന് അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജൻ പറഞ്ഞു. എക്സ്പർട്ട് കമ്മിറ്റി നിർദ്ദേശം എന്ത് പരിശോധനയുടെ അടിസ്ഥാനത്തിലാണ്. മറ്റൊരു ചിന്നക്കനാലാക്കി അതിരപ്പിള്ളിയെ മാറ്റാൻ അനുവദിക്കില്ലെന്നും അരിക്കൊമ്പനെ കൊണ്ടുവരാൻ അനുവദിക്കില്ലെന്നും ആതിര ദേവരാജൻ പറഞ്ഞു.