NEWSWorld

ജപ്പാന്‍ പ്രധാനമന്ത്രിക്കു നേരെ ബോംബാക്രമണം; പ്രസംഗിക്കുന്നതിനിടെ സ്‌ഫോടക വസ്തു എറിഞ്ഞു

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കു നേരെ ബോംബാക്രമണം. പ്രധാനമന്ത്രിക്കു നേരെ ഏറിഞ്ഞ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍, ആക്രമണത്തില്‍ ഫുമിയോ കിഷിദയ്ക്ക് പരുക്കേറ്റില്ല. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു.

വകായാമയില്‍ കിഷിദ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. പ്രധാനമന്ത്രിക്കുനേരെ സ്‌മോക് ബോംബ് എറിയുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിനു പിന്നാലെ പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല

Signature-ad

അടുത്തിടെയാണ് ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പൊതുപരിപാടിക്കിടെ കൊല്ലപ്പെട്ടത്. നാര പട്ടണത്തില്‍ രാഷ്ട്രീയ പ്രചാരണ പരിപാടിക്കെത്തിയ ആബേക്കു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റുവീണ ആബെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

Back to top button
error: