NEWS

കോവിഡ് വാക്സിൻ നിർബന്ധിച്ച് എടുപ്പിക്കില്ല ,ആന്റിബോഡി ഉണ്ടായവർക്ക് വേണോ എന്നതും ചർച്ച ,കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ചർച്ചകൾ സംബന്ധിച്ച ദേശീയ മാധ്യമത്തിന്റെ വാർത്ത ഇങ്ങനെ

കോവിഡ് വാക്സിൻ നിർബന്ധിതമാക്കില്ലെന്നു സൂചന. കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തത് ആണ് ഇക്കാര്യം ഇക്കാര്യം .

“ഇത് ജനാധിപത്യമാണ് .നിങ്ങൾ രോഗം വരാൻ സാധ്യത ഉള്ള ആളാണെങ്കിൽ പോലും വാക്സിൻ എടുക്കാൻ നിർബന്ധം ഉണ്ടാകില്ല .”ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി .

Signature-ad

130 കോടി ജനതയെ ഒന്നാകെ കുത്തിവെയ്പ്പിക്കാൻ അല്ല സർക്കാർ പദ്ധതി .മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാത്ത മുതിർന്നവർ മറ്റേതൊരു മരുന്ന് പോലെയും വാങ്ങി കുത്തിവെയ്‌ക്കേണ്ടി വരും .

“മൊത്തം ജനതയ്ക്കും സർക്കാർ വാക്സിൻ വാഗ്ദാനം ചെയ്തിട്ടില്ല .ഓരോ സാധ്യതയും പരിശോധിക്കുകയാണ് .”ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു .

കോവിഡ് ബാധിച്ച് ആന്റ്റിബോഡി ഉണ്ടായവർക്ക് ഇനി കുത്തിവെപ്പ് വേണോ എന്ന കാര്യത്തിലും ചർച്ച നടക്കുക ആണ് .”ദേശീയ വിദഗ്ദ്ധ സമിതി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തുകയാണ് .ഇക്കാര്യത്തിൽ ഒരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല .”ഭൂഷൺ വ്യക്തമാക്കി .

Back to top button
error: