IndiaNEWS

നോട്ടീസ് കണ്ട് പേടിക്കില്ല, കെജ്‍രിവാൾ ഹാജരാകും: ആം ആദ്മി പാർട്ടി

ദില്ലി: ദില്ലി മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നോട്ടീസ് നൽകി. നോട്ടീസ് കണ്ട് പേടിക്കില്ലെന്നും കെജ്‍രിവാൾ ഹാജരാകുമെന്നും എഎപി അറിയിച്ചു. കെജ്‍രിവാൾ അന്വേഷണത്തോട് സഹകരിക്കുമെന്നും കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ കളികളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ആം ആദ്മി പാർട്ടി നേതാവും രാജ്യസഭ എംപിയുമായ സജ്ഞയ് സിം​ഗ് പറഞ്ഞു. ഞായറാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് കെജ്‍രിവാളിന് നിർദ്ദേശം നൽകിയിട്ടുള്ളത്.

കെജ്‍രിവാളിനെ ചോദ്യം ചെയ്യുന്നതെങ്ങനെയാണ് എന്നതടക്കമുളള വിവരങ്ങളാണ് ഇനി പുറത്തേക്ക് വരാനുള്ളത്. ഏറ്റവും നിർണ്ണായകമായിട്ടുള്ള കാര്യം ദില്ലി ഉപമുഖ്യമന്ത്രി മനീഷ സിസോദിയ അടക്കമുള്ളവർ കേസിൽ അറസ്റ്റിലായി തീഹാർ ജയിലിൽ കഴിയുകയാണ്. സിസോദിയയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് സിബിഐ അറസ്റ്റ് ചെയ്തത്. പിന്നാലെ ഇഡിയും അറസ്റ്റ് ചെയിതിരുന്നു.

Back to top button
error: