CrimeNEWS

യാത്രക്കാരന്‍ ജീവനക്കാരെ കൈയ്യേറ്റംചെയ്തു; എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി: യാത്രക്കാരന്‍ വിമാന ജീവനക്കാരെ കൈയ്യേറ്റംചെയ്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനമാണ് യാത്രക്കാരന്റെ നിലവിട്ട പെരുമാറ്റത്തെ തുടര്‍ന്ന് തിരിച്ചിറക്കിയത്.

ഡല്‍ഹിയില്‍ നിന്നും തിങ്കളാഴ്ച രാവിലെ 6.35ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. വിഷയത്തില്‍ എയര്‍ ഇന്ത്യ യാത്രക്കാരനെതിരെ ഡല്‍ഹി എയര്‍പ്പോര്‍ട്ട് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. യാത്രക്കാരില്‍ ഒരാള്‍ ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. യാത്രക്കാരനെ പിന്നീട് പോലീസിന് കൈമാറി.

Signature-ad

വിമാനം തിരിച്ചിറക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും വിമാനം ഉച്ചയ്ക്കു ശേഷം ലണ്ടനിലേക്ക് സര്‍വീസ് നടത്തുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

Back to top button
error: