കവയിത്രിയും സാമൂഹികപ്രവർത്തകയുമായ പൊൻകുന്നം ചിറക്കടവ് തെക്കേത്തുകവല അജന്തയിൽ എം.ആർ രമണി (നളിനമ്മ-73) അന്തരിച്ചു. റിട്ട.ഗവ.സ്‌കൂൾ അധ്യാപികയാണ്.
പ്രശസ്ത കവി പരേതനായ പൊൻകുന്നം ദാമോദരന്റെ ജ്യേഷ്ഠപുത്രിയാണ്.
പൊൻകുന്നം ദാമോദരൻ സ്മാരക ട്രസ്റ്റിന്റെ സ്ഥാപകയും ദീർഘകാലം ട്രഷററുമായിരുന്നു. സി.പി.എം അംഗമായിരുന്ന എം.ആർ രമണി പുരോഗമന കലാസാഹിത്യസംഘത്തിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും ഭാരവാഹിയും ഗ്രന്ഥശാലാ പ്രവർത്തകയുമായിരുന്നു.
മകൻ: സെലിം അജന്ത(സീനിയർ സബ് എഡിറ്റർ, മാതൃഭൂമി, കോട്ടയം). മരുമകൾ: സൗമിനി(കോളത്ത്, വളഞ്ഞവട്ടം, തിരുവല്ല).
മൃതദേഹം ഇന്ന് (ശനി) 11 വരെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.
തുടർന്ന് മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി കോട്ടയം മെഡിക്കൽ കോളജ് അധികൃതർക്ക് കൈമാറും.