KeralaNEWS

കൊച്ചിയില്‍ വൻ കഞ്ചാവ് വേട്ട,15 കിലോ കഞ്ചാവുമായി 2 വനിതകളടക്കം 7 പേർ അറസ്റ്റിൽ

    എറണാകുളം അമ്പലമേട് കുഴീക്കാട് ഭാഗത്തെ ലോഡ്ജിൽ നിന്ന് 15 കിലോ കഞ്ചാവുമായി വനിതകളടക്കം 7 പേർ അറസ്റ്റിൽ. കൊച്ചി സിറ്റി ഡാൻസാഫും, അമ്പലമേട് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി രണ്ട് വനിതകളടക്കം കരുനാഗപ്പള്ളി ശാസ്താംകോട്ട സ്വദേശികളായ 7പേർ പിടിയിലായത്.

  ഇവരിൽ നിന്ന് 15 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കൊല്ലം, കരുനാഗപ്പള്ളി, തോട്ടുംമുഖം ജ്യോതിസ് ഭവനത്തിൽ ജ്യോതിസ് (22), എറണാകുളം, തിരുവാങ്കുളം, മാമല, കിഴക്കേടത്ത് വീട്ടിൽ അക്ഷയ് രാജ്(24), ശാസ്താംകോട്ട, വലിയ വിള പുത്തൻവീട്ടിൽ ശ്രീലാൽ (26), ശാസ്താംകോട്ട,മണ്ണൂർ അയ്യത്ത് വീട്ടിൽ ഹരികൃഷ്ണൻ (26), ഓച്ചിറ, മേമന,(തഴവ) കുമാർ ഭവനത്തിൽ ദിലീപ് എന്ന ബോക്സർ ദിലിപ് (27), ആലപ്പുഴ മാവേലിക്കര സ്വദേശിനി മേഘ ചെറിയാൻ (21), ആലപ്പുഴ, കായംകുളം സ്വദേശിനി, ശില്പശ്യാം (19) എന്നിവരാണ് പിടിയിലായത്.

Signature-ad

ഒഡീഷയിലെ ബാലൻഗീർ ജില്ലയിലുള്ള വൻ മയക്കുമരുന്ന് മാഫിയയിൽ നിന്ന് ഇടനിലക്കാരൻ വഴി വാങ്ങുന്ന കഞ്ചാവ് എറണാകുളത്തേക്ക് പച്ചക്കറി പലചരക്ക് സാധനങ്ങളുമായി വരുന്ന തമിഴ് നാട്ടിൽ നിന്നുള്ള ലോറികളിലാണ് എത്തിക്കുന്നത്. ഹൈവേകളിൽ ഒഴിഞ്ഞ പ്രദേശത്ത് വാഹനം നിറുത്തി എറണാകുളത്തെ ഏജന്റുമാർ കാറുകളിലും മറ്റും ശേഖരിച്ച് കൊച്ചിയിൽ എത്തിക്കും. ഈ കഞ്ചാവ് അര കിലോയും ഒരു കിലോയും വീതമുള്ള പാക്കറ്റുകളാക്കി ആവശ്യക്കാർക്ക് കൊടുക്കുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളം, മാവേലിക്കര, കൊല്ലം ജില്ലയിലെ കരുനാഗപ്പളളി, ശാസ്താംകോട്ട എന്നിവിടങ്ങളിലേക്ക് ഗഞ്ചാവ് എത്തിക്കുന്ന വൻസംഘത്തിലെ കണ്ണികളാണിവർ.

പ്രതികളിൽ ബോക്സർ ദിലീപ് എന്നു വിളിപ്പേരുള്ള ദിലീപ്, ശാസ്താംകോട്ടയില്‍ വീടിന് ബോംബെറിഞ്ഞത് അടക്കം കൊല്ലം ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. മറ്റൊരു പ്രതി ഹരികൃഷ്ണന്റെ ബാഗിൽ നിന്നും മാരകായുധവും കണ്ടെടുത്തിട്ടുണ്ട്. കൊച്ചി സിറ്റി പോലിസ് കമ്മീഷണർ കെ.സേതുരാമയ്യർ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിൽ, ഡപ്യൂട്ടി കമ്മീഷണർ ടി.ബിജു ഭാസക്കറിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ്  പ്രതികൾ  കൂടുങ്ങിയത്.

Back to top button
error: