CrimeNEWS

ബീഡി ചോദിച്ചപ്പോള്‍ നല്‍കിയില്ല, തിരുവനന്തപുരത്ത് യുവാവിന് കുത്തേറ്റു; അയല്‍വാസി പിടിയില്‍

തിരുവനന്തപുരം: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. പൗണ്ടുകുളം കോളനി ഹൗസ് നമ്പര്‍ 100-ല്‍ ഉല്ലാസ് കുമാറി (40)നെയാണ് കന്റോണ്‍മെന്റ് പോലീസ് അറസ്റ്റു ചെയ്തത്. അയല്‍വാസിയായ സുനില്‍കുമാറിനെയാണ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

തൈക്കാട് പൗണ്ടുകുളത്ത് തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബീഡി നല്‍കാത്തതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സുനില്‍കുമാറിനെ വീടിനുമുന്നില്‍ തടഞ്ഞുവെച്ച് പ്രതി ഉല്ലാസ് കൈയില്‍ക്കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

Signature-ad

ഗുരുതരമായി പരിക്കേറ്റ സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്റോണ്‍മെന്റ് എസ്എച്ച്ഒ ഷാഫി, എസ്ഐമാരായ ദില്‍ജിത്ത്, ഷെഫിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Back to top button
error: