ആത്മഹത്യയെ കുറിച്ച് ചിന്തിച്ച സമയത്ത് മാനസിക പിന്തുണ നൽകി ഒപ്പം നിന്ന ആളാണ് രാഹുൽ ഗാന്ധിയെന്ന് നടിയും മുൻ എംപിയുമായി ദിവ്യാ സ്പന്ദന. തന്റെ പിതാവ് മരിച്ചപ്പോഴാണ് ഈ അവസ്ഥയിലൂടെ കടന്നുപോയതെന്നും ദിവ്യ പറയുന്നു.
“ അമ്മയായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം. ഇതിനുശേഷം അച്ഛനാണ്. മൂന്നാമത് രാഹുൽ ഗാന്ധിയും. അച്ഛനെ നഷ്ടപ്പെട്ട അവസരത്തിൽ ഞാൻ ഒരുപാട് തളർന്നുപോയി. ജീവിതം അവസാനിപ്പിക്കുവാൻ വരെ ആലോചിച്ചിരുന്നു. തീർത്തും തോറ്റുപോയ അവസ്ഥയിൽ ആയിരുന്നു ഞാൻ. വലിയ രീതിയിലുള്ള സങ്കടം അനുഭവിച്ച കാലഘട്ടമായിരുന്നു അത്. ആ സമയത്ത് എനിക്ക് തിരിച്ചുവരാനുള്ള സഹായവും വൈകാരികമായ എല്ലാ പിന്തുണയും നൽകിയത് രാഹുൽ ഗാന്ധിയാണ്”, എന്നാണ് രമ്യ പറയുന്നത്.
മലയാളികൾക്ക് ഏറെ സുപരിചിതയായ താരങ്ങളിൽ ഒരാളാണ് ദിവ്യാ സ്പന്ദന. കന്നട സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും, വാരണം ആയിരം എന്ന തമിഴ് സിനിമയിലൂടെ ദിവ്യ മലയാളികളുടെ ഹൃദയം കീഴടക്കി. നിരവധി തെന്നിന്ത്യൻ സിനിമകളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലും വളരെ സജീവമായി പ്രവർത്തിക്കുന്ന നടിമാരിൽ ഒരാൾ കൂടിയാണ് ദിവ്യ. മുൻ എംപി കൂടിയാണ് ഇവർ.