IndiaNEWS

ത്രിപുര നിയമസഭയിലിരുന്ന് ബി.ജെ.പി. അംഗം അശ്ലീല വീഡിയോ കണ്ടെന്ന് ആരോപണം; വിശദീകരണം തേടി

അഗര്‍ത്തല: ത്രിപുര നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ ബി.ജെ.പി എം.എല്‍.എ സഭയിലിരുന്ന് അശ്ലീലദൃശ്യങ്ങള്‍ കണ്ടതായി ആരോപണം. ബാഗ്ബസ നിയോജക മണ്ഡലത്തിലെ എം.എല്‍.എ ജാദവ് ലാല്‍ നാഥിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഇത്തരത്തിലുള്ള വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ജാദവ് ലാല്‍ സ്വന്തം ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കണ്ടത് എന്നാണ് ആരോപണം. ജാദവിന് പിന്നിലായി ഇരിക്കുന്നവരില്‍ ആരോ വീഡിയോ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തായത്. നിയമസഭയില്‍ സ്പീക്കറും എം.എല്‍.എമാരും സംസാരിക്കുന്നതിനിടയില്‍ ജാദവ് തന്റെ ഫോണിലൂടെ വീഡിയോകള്‍ പരതുന്നതും ഇതിനിടയില്‍ ഒരു ആശ്ലീല ദൃശ്യം കണ്ടതായാണ് ആരോപണം.

Signature-ad

സംഭവവുമായി ബന്ധപ്പെട്ട് എം.എല്‍.എയോട് ബി.ജെ.പി വിശദീകരണം ചോദിച്ചിട്ടുണ്ട്. സഭ കഴിഞ്ഞയുടന്‍ സ്ഥലം വിട്ട ജാദവ് വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 2012-ല്‍ കര്‍ണാടക ബി.ജെ.പിയിലെ എം.എല്‍.എമാര്‍ സമാനമായ രീതിയില്‍ നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വലിയ വിവാദമായിരുന്നു.

Back to top button
error: