കൊല്ലം: ചടയമംഗലത്ത് രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയില്‍. കരുകോണ്‍ ഇരുവേലിക്കല്‍ ചരുവിളവീട്ടില്‍ കുല്‍സം ബീവിയും വളളകടവ് ചെറിയതുറ സ്വദേശിയായ സനല്‍ കുമാറുമാണ് പിടിയിലായത്. സനല്‍ കുമാറിന്റെ ഓട്ടോറിക്ഷയില്‍ യാത്രചെയ്തിരുന്ന കുല്‍സം ബീവിയുടെ കൈവശം നിന്നാണ് രണ്ടു കിലോ കഞ്ചാവ് ചടയമംഗലം പോലീസ് പിടികൂടിയത്.
പിടിയിലായ കുല്‍സം ബീവി നിരവധി കഞ്ചാവ് കേസിലെ പ്രതിയാണ്. ബീമാ പളളി മേഖലയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങിയിരുന്നത്. കഞ്ചാവ് മൊത്തവ്യാപാരികളാണ് ഇവ കുല്‍സം ബീവിക്ക് നല്‍കിയിരുന്നത്. ചടയമംഗലം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഓട്ടോറിക്ഷയില്‍ കടത്തികൊണ്ടുവന്ന കഞ്ചാവ് പോലീസ് കണ്ടെടുത്തത്.
ഓട്ടോറിക്ഷയും ഡ്രൈവറേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഞ്ചാവ് കടത്താന്‍ സഹായിച്ചതിനാണ് ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പട്ടണത്തില്‍ ഓടുന്നതിന് അനുമതിയുള്ള ഓട്ടോറിക്ഷ കഞ്ചാവുമായി വന്നതില്‍ ഡ്രൈവര്‍ക്കും പങ്കുണ്ടന്നും കേസില്‍ പ്രതിയാണന്നും ചടയമംഗലം സിഐ പറഞ്ഞു.
ഈ പ്രദേശങ്ങളിലെ ഗഞ്ചാവ് മൊത്ത വ്യാപാരിയാണ് കുല്‍സം ബീവി. ഇവരാണ് ചെറു പൊതികളിലാക്കി ഇടനിലകാര്‍ക്ക് നല്‍കിയിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.