KeralaNEWS

കൊല്ലം എസ്.എൻ കോളജ് പ്രിൻസിപ്പൽ നിഷ തറയിൽ നയം വ്യക്തമാക്കുന്നു: ‘വിദ്യാർത്ഥികളെ സദാചാരം പഠിപ്പിക്കുന്ന നിയമാവലി ഇറക്കിയത് ഞാനല്ല’

‘ഒരു കാരണവശാലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്ത് ഇരിക്കരുത്, ഫോട്ടോ എടുക്കരുത്, വസ്ത്രധാരണത്തിൽ ശ്രദ്ധ പുലർത്തണം, വിനോദ യാത്രാ വാഹനത്തിൽ പെൺകുട്ടികൾക്കായി മുൻവശത്ത് സീറ്റ് സംവരണം,  പെൺകുട്ടികൾ ഒറ്റയ്ക്ക് സഞ്ചരിക്കരുത്, നിശ്ചിത സമയം കഴിഞ്ഞാൽ പെൺകുട്ടികളുടെ മുറികൾ പുറത്തുനിന്നും പൂട്ടും’ തുടങ്ങി 11 നിർദേശങ്ങളടങ്ങിയ സർക്കുലറാണ്  വിനോദയാത്രയ്ക്ക് പോയ കൊല്ലം എസ്.എൻ കോളജ് വിദ്യാർഥികൾക്ക് വിതരണം ചെയ്തത്. ഇവ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പുമുണ്ടായിരുന്നു.

വിദ്യാർഥികൾ വിനോദയാത്രയ്ക്കു പോകുമ്പോൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ എന്ന പേരിൽ പ്രചരിച്ച ഈ നിയമാവലി സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനത്തിന് കാരണമായി. ഇതിനിടെ ഈ സർക്കുലറുമായി ബന്ധപ്പെട്ട് കോളജ് മാനേജ്മെന്റിനോ പ്രിൻസിപ്പലിനോ യാതൊരു ഉത്തരവാദിത്തവുമില്ല എന്ന വിശദീകരണവുമായി പ്രിൻസിപ്പൽ നിഷ തറയിൽ രംഗത്തെത്തി.

Signature-ad

‘‘എസ്എൻ കോളജിൽനിന്ന് സർക്കുലർ ഇറക്കണമെങ്കിൽ അത് പ്രിൻസിപ്പലായ ഞാനാണ് ചെയ്യേണ്ടത്. ഞാൻ ഒരു സർക്കുലർ ഇറക്കുമ്പോൾ അത് എന്റെ ലെറ്റർ പാഡിലായിരിക്കും. അതിൽ എന്റെ ഒപ്പു കാണും. സീലും കാണും. ഇങ്ങനെയൊന്നും കാണാത്ത ഒരു സർക്കലുറാണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്തായാലും ഞാൻ അറിഞ്ഞുകൊണ്ട് അങ്ങനെയൊരു സർക്കുലർ ഇറക്കിയിട്ടില്ല. ഇവിടെനിന്ന് കുട്ടികൾ വിനോദയാത്രയ്ക്കു പോയിട്ടുണ്ട് എന്നതു ശരിയാണ്. അതിൽ ലാസ്റ്റ് ബാച്ച് ഇന്ന് തിരിച്ചെത്തി. അവരും ഇതുവരെ യാതൊരുവിധ പരാതിയും എന്നോടു പറഞ്ഞിട്ടില്ല. കുട്ടികളോ അവരുടെ മാതാപിതാക്കളോ യാതൊരു പരാതിയും ഉന്നയിച്ചിട്ടില്ല.’
പ്രിൻസിപ്പൽ വ്യക്തമാക്കി.

ഇതിനിടെ വിവാദ സർക്കുലറിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തി. ‘സദാചാരം പടിക്ക് പുറത്ത്’ എന്നെഴുതിയ ബാനറും എസ്എഫ്ഐ കോളജ് കവാടത്തിൽ സ്ഥാപിച്ചു.

Back to top button
error: