CrimeNEWS

ശവപ്പെട്ടിയില്‍ മദ്യക്കടത്ത്; 212 കുപ്പി മദ്യം പിടിച്ചു, 2 പേര്‍ അറസ്റ്റില്‍

പട്‌ന: ശവപ്പെട്ടിയില്‍ മദ്യം കടത്തിയ ആംബുലന്‍സ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ശവപ്പെട്ടിയില്‍ ഒളിപ്പിച്ചിരുന്ന 212 കുപ്പി മദ്യവും പിടിച്ചെടുത്തു. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നു ബിഹാറിലെ മുസഫര്‍പുരിലേക്കുള്ള യാത്രക്കിടെ ഗയയിലാണ് ആംബുലന്‍സ് മദ്യക്കടത്തുകാര്‍ കുടുങ്ങിയത്.

ഝാര്‍ഖണ്ഡുകാരായ ഡ്രൈവര്‍ ലളിത് കുമാര്‍ മഹാതോയെയും സഹായി പങ്കജ് യാദവിനെയും എക്‌സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആംബുലന്‍സ് പരിശോധിച്ചത്. ശവപ്പെട്ടിക്കുള്ളില്‍ മൃതദേഹമാണെന്നു തെറ്റിദ്ധരിപ്പിക്കത്തക്ക വിധത്തില്‍ മദ്യക്കുപ്പികള്‍ മൂടി വച്ചിരുന്നു.

Signature-ad

മദ്യ നിരോധനം നിലവിലുള്ള ബിഹാറിലേക്ക് അയല്‍ സംസ്ഥാനങ്ങളായ യുപി, ഝാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നു മദ്യമൊഴുകുന്നുണ്ട്. നേപ്പാള്‍ അതിര്‍ത്തി വഴിയും വന്‍തോതില്‍ മദ്യം ബിഹാറിലെത്തുന്നുണ്ട്. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ഊര്‍ജിതമാണെങ്കിലും ബിഹാറില്‍ മദ്യം സുലഭമാണ്.

 

Back to top button
error: