KeralaNEWS

രാത്രിയിലും പ്രതിഷേധം; ആയിരത്തിലേറെ പ്രവർത്തകർ തെരുവിൽ അണിനിരുന്നു, കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച്

കൽപ്പറ്റ : രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ യൂത്ത് കോൺ​ഗ്രസിന്റെ നൈറ്റ് മാർച്ച്. സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ആയിരത്തിലേറെ പ്രവർത്തകർ പങ്കെടുക്കുന്ന പ്രതിഷേധ മാർച്ചാണ് കൽപ്പറ്റയിൽ നടക്കുന്നത്. വയനാട്ടിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പന്തം കൊളുത്തിയാണ് പ്രവ‍ത്തകരുടെ മാർച്ച്. എസ്കെഎംജെഎസ് സ്കൂളിൽ നിന്ന് കൽപ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്തേക്കാണ് മാർച്ച്. യൂത്ത് കോൺ​ഗ്രസിന്റെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുന്നു. വരും ദിവസങ്ങളിലും വ്യാപക പ്രതിഷേധമായിരിക്കും സംസ്ഥാനത്തുടനീളം ഉണ്ടാവുക എന്നാണ് യൂത്ത് കോൺ​ഗ്രസ് അറിയിക്കുന്നത്. രാഹുൽ ​ഗാന്ധിയുടെ അയോ​ഗ്യത കൽപ്പിക്കൽ നരേന്ദ്രമോദി സംവിധാനം ചെയ്ത് സംഘപരിവാർ തിരക്കഥയെഴുതി അദാനി നിർമ്മിക്കുന്ന നാടകമാണെന്നെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

Signature-ad

ഷാഫി പറമ്പിലിന്റെ വാക്കുകൾ

ഞങ്ങളുടെ ബുദ്ധിയും വികാരവുമാണ് ഈ പ്രതിഷേധം. ഹൃദയം കൊണ്ടും തലച്ചോറുകൊണ്ടും വയനാടിന്റെ യുവത നടത്തുന്ന പ്രതിഷേധമാണ്. രാഹുൽ ​ഗാന്ധിയുടെ അയോ​ഗ്യത കൽപ്പിക്കൽ അത് നരേന്ദ്രമോദി സംവിധാനം ചെയ്ത് സംഘപരിവാർ തിരക്കഥയെഴുതി അദാനി നിർമ്മിക്കുന്ന നാടകമാണ് എന്നുള്ളത് ഇന്ത്യയിലെ ജനാധിപത്യ ബോധമുള്ള ആളുകൾക്ക് മനസ്സിലായിട്ടുണ്ട്. രാഹുൽ ​ഗാന്ധിയുടെ നാവിനെ നിശബ്ദമാക്കാനുള്ള ശ്രമത്തിന് ഏതറ്റം വരെ അവർ പോവുകയാണ്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അസ്ഥിത്വ പ്രതിസന്ധിയാണ്. നിലനിൽപ്പിന്റെ പ്രശ്നമാണ്. എന്ന തിരിച്ചറിവിലാണ് വയനാട്ടിലെ യുവത ഒന്നടങ്കം ഇന്ന് തെരുവിലിറങ്ങിയിട്ടുള്ളത്.

Back to top button
error: